സിദ്ധരാമയ്യയുടെ സന്ദർശനം, ഹംപി ക്ഷേത്രത്തിന്റെ സ്തൂപങ്ങൾ തുരന്ന് സ്റ്റീൽ പൈപ്പ് സ്ഥാപിച്ചു; നിയമനടപടിയുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സിദ്ധരാമയ്യയുടെ സന്ദർശനം, ഹംപി ക്ഷേത്രത്തിന്റെ സ്തൂപങ്ങൾ തുരന്ന് സ്റ്റീൽ പൈപ്പ് സ്ഥാപിച്ചു; നിയമനടപടിയുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 04:40 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രത്തിന്റെ സ്തൂപങ്ങളിൽ ആണിയടിച്ച് വികൃതമാക്കിയ സംഭവത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കർണാടക സർക്കാരിന് നോട്ടീസ് അയച്ചു. നവംബർ രണ്ടിന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ക്ഷേത്രം സന്ദർശിക്കുന്നതിന്റെ ഭാ​ഗമായി നടന്ന ഒരുക്കങ്ങൾക്കിയയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ സംവിധാനം ഒരുക്കുന്നതിനായാണ് ഉദ്യോഗസ്ഥർ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് തൂണുകൾ തുരന്നത്.

യുനെസ്‌കോയുടെ പൈതൃക സ്മാരകങ്ങളുടെ സംരക്ഷിത പട്ടികയിൽ ഉൾപ്പെടുന്നതാണ് ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രം. വിരൂപാക്ഷ ക്ഷേത്രവും സമുച്ചയവും ഭാരത സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പരിപാലിക്കുന്ന ഒരു കേന്ദ്ര സംരക്ഷിത സ്മാരകമാണ്.

“വിരൂപാക്ഷ ക്ഷേത്ര ഗർഭഗൃഹത്തിന്റെ യഥാർത്ഥ കവാടം പടികളിൽ ബാരിക്കേഡുചെയ്‌ത് അടച്ചതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം പ്രവർത്തിക്കായി അനുമതിയൊന്നും എടുത്തിട്ടില്ല. അലങ്കാര സ്തൂപങ്ങളിൽ സ്റ്റീൽ പൈപ്പുകൾ ഘടിപ്പിച്ചു, ഇത് 2010 ലെ പുരാവസ്തു സംരക്ഷണ നിയമത്തിലെ സെക്ഷൻ 30 ന്റെ വ്യക്തമായ ലംഘനമാണ്.  പ്രസ്തുത നിയമപ്രകാരം, സംരക്ഷിത സ്മാരകം വികൃതമാക്കിയാൽ 2 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് എൻഡോവ്‌മെന്റ് ഓഫീസർക്ക് നൽകിയ നോട്ടീസിൽ എഎസ്‌ഐ വ്യക്തമാക്കി.

Archaeological Survey of India has issued notice to Karnataka Endowments department after ASI protected Hampi’s Virupakseshwar Temple pillar was allegedly nailed to alter the movement of devotees during the visit of CM Siddaramaiah to the temple last week. pic.twitter.com/aL6J3fdS6a

— ANI (@ANI) November 13, 2023

കർണാടകയിലെ വിജയനഗര ജില്ലയിലെ ഹംപിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏഴാം നുറ്റാണ്ട് മുതലുള്ള ചരിത്രങ്ങളിൽ ക്ഷേത്രത്തെ കുറിച്ച് പരാമർശമുണ്ട്. വിജയനഗര സാമ്രാജ്യത്തിലെ പ്രൗഡ ദേവരായ എന്നറിയപ്പെടുന്ന ഭരണാധികാരിയായ ദേവരായ രണ്ടാമന്റെ കീഴിൽ ലക്കൻ ദണ്ഡേശനാണ് ഈ ക്ഷേത്രം നിർമ്മിച്ചത് .

Tags: karnataka cmMAIN. HampiViroopaksha TempleSidaramayyaArcheological survey of india
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies