പോക്‌സോ കേസിൽ ആദ്യ വധശിക്ഷ; തെളിഞ്ഞത് 16 കുറ്റങ്ങൾ; ഇനി കാത്തിരിപ്പ് ശിക്ഷ നടപ്പാകാൻ 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പോക്‌സോ കേസിൽ ആദ്യ വധശിക്ഷ; തെളിഞ്ഞത് 16 കുറ്റങ്ങൾ; ഇനി കാത്തിരിപ്പ് ശിക്ഷ നടപ്പാകാൻ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 01:04 pm IST
FacebookTwitterWhatsAppTelegram

കുട്ടികളെ ലൈം​ഗികാതിക്രമങ്ങളിൽ സംരക്ഷിക്കുന്നതിനാണ് പോക്സോ നിയമം പ്രാബല്യത്തിൽ വന്നത്. 2012-ലെ ശിശുദിനത്തിലാണ് ഇന്ത്യൻ പീനൽ കോഡിലെ 1860 ഭേദഹ​ഗതി ചെയ്ത് POCSO- (Protection Children from Sexual Offences Act 2012) നിലവിൽ വരുന്നത്. 18 വയസിന് താഴെയുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നേരെ നടക്കുന്ന ലൈം​ഗിക ചൂഷണങ്ങൾ തടയുകയാണ് ലക്ഷ്യം.

കേരളത്തിൽ പോക്സോ വകുപ്പ് ഉൾപ്പെട്ട കേസിൽ ആദ്യമായാണ് വധശിക്ഷയ്‌ക്ക് വിധിക്കുന്നത്. ജൂലൈ 28-നാണ് കേരളത്തെ ഞെട്ടിച്ച ആലുവ കൊലപാതകം സംഭവിക്കുന്നത്. ആദ്യം തട്ടിക്കൊണ്ടുപോകൽ എന്ന് കരുതിയ സംഭവം, നേരത്തോട് നേരമായപ്പോൾ കേരളത്തിന്റെ നെഞ്ചിൽ തറച്ചുകയറുന്ന, ഉള്ളുലയ്‌ക്കുന്ന സംഭവമായി മാറുകയായിരുന്നു. അസ്ഫാക് ആലം എന്ന ബിഹാർ സ്വദേശി അന്യസംസ്ഥാന തൊഴിലാളികളുടെ മകളായ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ആലുവ മാർക്കറ്റിന് പിന്നിൽ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടി കൊല്ലപ്പെട്ട് 35ാം ദിവസമാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നാലെ വിചാരണ ഉടന്‍ തുടങ്ങണമെന്ന അപേക്ഷയും കോടതിയില്‍ നല്‍കി. ഒക്ടോബര്‍ നാലിന് കോടതിയില്‍ ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കുറ്റകൃത്യം നടന്ന് 99ാം- ദിവസം കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ട് 110-ാം ദിവസമാണ് ചരിത്രവിധി. സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

പ്രതി അസഫാക് ആലത്തിനെതിരെ തെളിഞ്ഞ കുറ്റങ്ങളും ശിക്ഷയും..

  • ഐപിസി 297 (മൃതദേഹത്തോട് അനാദരവ് കാണിക്കൽ)– ഒരു വർഷം തടവ്
  • ഐപിസി 201 (തെളിവു നശിപ്പിക്കൽ)– അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ്
  • ഐപിസി 366 എ– 10 വർഷം കഠിന തടവും 25,000 രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവ്
  •  ഐപിസി 364– 10 വർഷം തടവും 25,000 രൂപ പിഴയും
  • ഐപിസി 367– 10 വർഷം തടവും 25,000 രൂപ പിഴയും
  • ഐപിസി 328– 10 വർഷം തടവും 25,000 രൂപ പിഴയും
  • ഐപിസി 376 2 (ജെ) (അനുമതി നൽകാൻ കഴിയാത്തയാളെ ബലാത്സംഗം ചെയ്യുക), ഐപിസി 377 (പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം), പോക്സോ ആക്ട് 5 (ഐ), 5 (എൽ), 5 (എം), എന്നീ അഞ്ച് വകുപ്പുകൾക്ക് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും. ജീവപര്യന്തം ശിക്ഷ ജീവിതാവസാനം വരെയെന്നും കോടതി വ്യക്തമാക്കി.
  • ഐപിസി 302 (കൊലക്കുറ്റം)– വധശിക്ഷ

ഗുരുതര സ്വഭാവമുള്ള മൂന്ന് പോക്‌സോ കുറ്റങ്ങള്‍ അടക്കം കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ13 കുറ്റങ്ങള്‍ കോടതിയും ശരിവച്ചിരുന്നു. പ്രതിയുടെ പ്രായക്കുറവ്, മാനസാന്തരപ്പെടാനുള്ള സാധ്യത എന്നിവ ചൂണ്ടിക്കാട്ടിയാണു പ്രതിഭാഗം വധശിക്ഷ ഒഴിവാക്കാനുള്ള വാദം നടത്തിയത്.

രാഷ്‌ട്രപതിയും പ്രതിയുടെ ദയാഹർജി തള്ളിയാൽ തൂക്കിലേറ്റാനുള്ള പ്രക്രിയയ്‌ക്ക് തുടക്കമാകും. ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കലാണ് ആദ്യത്തെ നടപടി. പ്രതിയെ ഏകാന്ത തടവിലേക്ക് മാറ്റുന്നു. പ്രതിക്ക് ഇഷ്ടമുള്ള ഭക്ഷണം നൽകി സന്ദർശകരെയും അനുവദിക്കുന്നു. അന്ത്യാഭിലാഷങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് അനുവദിക്കുന്നു. വിൽപത്രമെഴുതാനും പ്രാർത്ഥിക്കാനുമൊക്കെയുള്ള സൗകര്യങ്ങളഅ‍ പ്രതിക്ക് നൽകുന്നു.

പുലർച്ചെയാണ് ഇന്ത്യയിൽ വധശിക്ഷ നടപ്പിലാക്കുന്നത്. വ്യക്തിയുടെ അതേ ഭാരമുള്ള ഡമ്മി നേരത്തെ തന്നെ തൂക്കി കയറിന്റെ ബലം ഉറപ്പുവരുത്തും. പുലർച്ചെ പ്രതിയെ നടത്തി കഴുമരത്തിന്റെ പോഡിയത്തിൽ നിർത്തുന്നു. കറുത്ത മുഖാവരണം ധരിപ്പിച്ചാകും നിർത്തുക. കൈകാലുകൾ ബന്ദിക്കും. ആരാച്ചാർ കഴുമരത്തിന്റെ ലിവർ വലിക്കുന്നതോടെ പോഡിയത്തിന്റെ തട്ട് പ്രതിയുടെ കാലടിയിൽ നിന്ന് തെന്നി മാറുന്നു. ഏതാനും സെക്കൻഡുകൾക്കുള്ളിൽ മരണം സംഭവിക്കുന്നു.

Tags: death penaltyAluva MurderAsfak alam
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies