ഇലക്ട്രിക് വാഹനമെടുക്കുന്ന ഏതൊരാളും ആദ്യം നോക്കുന്നത് അതിന്റെ റേഞ്ചാണ്. സാധാരണ ഗതിയില്‍ റേഞ്ച് കൂടുതല്‍ നല്‍കുന്ന വാഹനത്തിന് ഉയര്‍ന്ന വിലയാണ് നല്‍കേണ്ടി വരുന്നത്. റേഞ്ച് കൂടുന്നതിന് അനുസരിച്ച് വിലയും ഉയരും.
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് വാഹനത്തിന് 230 കിലോമീറ്ററാണ് പരമാവധി റേഞ്ച്. അതായത് 500 കിലോമീറ്ററോളം റേഞ്ചുള്ള ഇലക്ട്രിക് വാഹനത്തിന്റെ വില കോടിയോട് അടുത്തുവരും. എന്നാൽ കേവലം പത്ത് ലക്ഷം രൂപയ്‌ക്ക് 408 കിലോമീറ്റർ റേഞ്ചുള്ള വാഹനം പുറത്തിറക്കിയിരിക്കുകയാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ ചെറി ന്യൂ എനര്‍ജി. ലിറ്റിൽ ആന്റ് എന്ന പേരിലാണ് വിപണി കീഴടക്കാൻ ഈ കുഞ്ഞൻ വാഹനമെത്തുന്നത്. മൂന്ന് ബാറ്ററി ഓപ്ഷനുകളിലാണ് ചെറി ലിറ്റിൽ ആന്റിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
251 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കുന്ന 25.05 കിലോവാട്ട് ബാറ്ററിയുള്ളതാണ് അടിസ്ഥാന മോഡല്‍. 28.86 കിലോവാട്ട് ശേഷിയുള്ള ടര്‍നറി ലിഥിയം അയേണ്‍ ബാറ്ററിയും 29.23 കിലോവീട്ട് എല്‍എഫ്പി ബാറ്ററിയിലും ഈ വാഹനം എത്തുന്നുണ്ട്. ഈ രണ്ട് ബാറ്ററികളിലും എത്തുന്ന വാഹനം 301 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പാക്കുന്നതെന്നാണ് നിര്‍മാതാക്കളായ ചെറി ന്യൂ എനര്‍ജി അവകാശപ്പെടുന്നത്. 50 പിഎസ് പവറും 95 nm ടോര്‍ക്കുമാണ് ഈ വേരിയന്റുകളിലെ മോട്ടോറിന്റെ കരുത്ത്.
ചെറി ലിറ്റിൽ ആന്റിന്റെ കരുത്തനായ വേരിയന്റാണ് 40.3 കിലോവാട്ട് ടെര്‍നറി ലിഥിയം ബാറ്ററിയുടെ വകഭേദം. 408 കിലോമീറ്റര്‍ റേഞ്ചാണ് ഈ വേരിയന്റ് നൽകുന്നത്. ഉയര്‍ന്ന റേഞ്ചിനൊപ്പം മെച്ചപ്പെട്ട പവറും ഈ വാഹനം നല്‍കുന്നു. 76 ബിഎച്ച്പി പവറും 150 nm ടോര്‍ക്കും നൽകുന്നു. 8.92 ലക്ഷം രൂപ മുതല്‍ 9.49 ലക്ഷം രൂപ വരെയാണ് ഇന്ത്യൻ വിപണിയിൽ ഇതിന്റെ വില.
മികച്ച ഡിസൈനാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. താരതമ്യേന വലിപ്പം കുറഞ്ഞ എയര്‍ഡാമാണ് ഇതിലുള്ളത്. ബോണറ്റ് ആരംഭിക്കുന്നിടത്ത് തുടങ്ങുന്ന എല്‍.ഇ.ഡി. ഹെഡ്‌ലാമ്പാണ് ഇതിലുള്ളത്. ഇതില്‍ തന്നെ എല്‍.ഇ.ഡിയില്‍ ഡിആര്‍എല്ലും സജ്ജമാക്കിയിട്ടുണ്ട്.