കോഴിക്കോട്: പന്നിയങ്കരയിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ. ചക്കും കടവ് സ്വദേശി ഫിറോസ് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 60 ഗ്രാം കഞ്ചാവ് എക്‌സൈസ് കണ്ടെടുത്തു. പന്നിയങ്കര ചക്കും കടവ് ഭാഗത്ത് നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്.
കാസർകോട് നിന്നും 24 ഗ്രാം കഞ്ചാവുമായി വിദ്യാനഗർ സ്വദേശി എം.അബ്ദുൽകരീമിനെയും എക്സൈസ് പിടികൂടിയിരുന്നു. ഇൻസ്‌പെക്ടർ പി.ജി.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഇന്നലെ പിടികൂടിയത്.















