തിരുവനന്തപുരം: കാരക്കോണം ധനുവച്ചപുരം റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിനടിയിലേക്ക്. ധനുവച്ചപുരം സ്വദേശി സുധീഷിന്റെ ബൈക്കാണ് അപകടത്തിൽ പെട്ടത്. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം.
അമരവിള ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു സുധീഷ്. തുടർന്ന് ബൈക്കിന്റെ നിയന്ത്രണം വിട്ടതോടെ വെള്ളറട ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. ബൈക്ക് പൂർണമായും ബസിന് അടിയിൽ പെട്ടെങ്കിലും ഇടിയുടെ ആഘാതത്തിൽ സുധീഷ് റോഡിന്റെ മറുവശത്തേക്ക് തെറിച്ചു വീണതിനാൽ വലിയ അപകടം ഒഴിവായി.
റോഡിന്റെ മറുവശത്തേക്ക് തെറിച്ചു വീണ യുവാവിന് നിസാര പരിക്കുകളാണ് ഉള്ളത്. ഇയാളെ നെയ്യാറ്റിൻകരയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.