തിന്മയ്‌ക്കെതിരെ പോരാടി നന്മ വിജയിച്ച ദിനം ഓരോ ഭാരതീയനും സന്തോഷത്തോടെയാണ് ആഘോഷിച്ചത്. അവിടെ ജാതിയില്ല, മതമില്ല. എല്ലാവരും ഐക്യത്തോടെ കൊണ്ടാടിയ ദീപാവലി ദിനത്തിൽ ലോകമെമ്പാടുമുള്ള ജനത ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ കാര്യമെന്തായിരിക്കും? അതിന്റെ ഉത്തരം കഴിഞ്ഞ ദിവസം ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തന്നെ പങ്കുവച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾ ദീപാവലി ദിനത്തിൽ തിരഞ്ഞ അഞ്ച് കാര്യങ്ങളാണ് ഇപ്പോൾ സുന്ദർ പിച്ചൈ പങ്കുവച്ചിരിക്കുന്നത്. ഓരോ ഭാരതീയനും ദീപാവലി ആശംസകൾ കൂടി ഇതിനോടൊപ്പം അദ്ദേഹം അറിയിച്ചിരുന്നു.
” ദീപാവലി ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള ആളുകൾക്ക് എന്റെ ദീപാവലി ആശംസകൾ. ദീപാവലിയുടെ പാരമ്പര്യം മനസിലാക്കുന്നതിനായി ആ ദിനത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ ആ കാര്യങ്ങൾ ഇതൊക്കെയാണ്. ‘എന്തുകൊണ്ട്’ എന്ന ചോദ്യത്തിൽ തുടങ്ങുന്ന ആ ചോദ്യങ്ങൾ ഞങ്ങൾ നിങ്ങളുമായി പങ്കുവയ്‌ക്കുന്നു”- സുന്ദർ പിച്ചൈ കുറിച്ചു.
Happy Diwali to all who celebrate! We’re seeing lots of interest about Diwali traditions on Search, here are a few of the top trending “why” questions worldwide: https://t.co/6ALN4CvVwb pic.twitter.com/54VNnF8GqO
— Sundar Pichai (@sundarpichai) November 12, 2023
“>
ലോകമെമ്പാടുമുള്ള ജനങ്ങൾ തിരഞ്ഞ ‘എന്തുകൊണ്ട്’ എന്നു തുടങ്ങുന്ന ആ ചോദ്യങ്ങൾ ഇതാ..
1. എന്തുകൊണ്ട് ഭാരതീയർ ദീപാവലി ആഘോഷിക്കുന്നു ?
2. എന്തുകൊണ്ട് ദീപാവലിയ്‌ക്ക് രംഗോലി ആഘോഷിക്കുന്നു?
3. എന്തുകൊണ്ട് ദീപാവലിയിൽ വിളക്ക് തെളിയിക്കുന്നു?
4. എന്തുകൊണ്ട് ദീപാവലിയിൽ ലക്ഷ്മി ദേവിയ്‌ക്ക് പൂജ നടത്തുന്നു?
5. എന്തുകൊണ്ട് ദീപാവലിയ്‌ക്ക് എണ്ണ കുളി നടത്തുന്നു ?
ദീപാവലി ദിനത്തിൽ മദൻ മോഹൻ റാം എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങൾ പങ്കുവച്ചാണ് സുന്ദർ പിച്ചൈ ഈ ചോദ്യങ്ങൾ ഉപഭോക്താക്കൾക്ക് മുന്നിൽ പങ്കുവച്ചിരിക്കുന്നത്. എക്‌സിലൂടെ നിരവധി പേരാണ് സുന്ദർ പിച്ചൈയ്‌ക്കും കുടുംബത്തിനും ആശംസകൾ നേർന്ന് രംഗത്തെത്തിയത്.















