ദീപാവലി ദിനത്തിൽ ബൈക്കിൽ യുവാക്കളുടെ അഭ്യാസ പ്രകടനം. തിരുച്ചിറപ്പള്ളിയിലാണ് സംഭവം. ബൈക്ക് സ്റ്റണ്ട് നടത്തുകയും അപകടകരമായ രീതിയിൽ പടക്കങ്ങൾ പൊട്ടിക്കുകയുമായിരുന്നു യുവാക്കൾ. കൂടാതെ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ 10 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
@chennaipolice_ @tnpoliceoffl
Name Raj alais Rudra
Location: chennai
Bike number: TN 14 X 1453
Rash driving threaten to citizens. Hazardous fire and made a threatening activity.Can you arrest this person and keep fellow citizens safe pic.twitter.com/B4rxZnnvRY
— breakingbhakat (@breakingbhakat) November 9, 2023
ചീറിപ്പായുന്ന ബൈക്കിന്റെ മുന്നിലിരിക്കുന്ന യുവാവ് സിനിമാ സ്റ്റൈലിൽ പടക്കങ്ങൾ പൊട്ടിക്കുന്നത് കാണാം. ബൈക്കിന് പിന്നിലിരുന്ന് മറ്റൊരു യുവാവ് മാലപ്പടക്കം കത്തിച്ച് കയ്യിൽ കറക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും വീഡിയോയിൽ കാണാം. ഇതുപോലെ യുവാക്കൾ സംഘങ്ങളായും ഒറ്റക്കും പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ഡെവിൾ റൈഡർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് യുവാക്കളെ പിടികൂടിയത്.















