ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഇന്നായിരുന്നു വിധി പ്രഖ്യാപിച്ചത്. നാടൊന്നാകെ ആഗ്രഹിച്ചത് പോലെ വധശിക്ഷ തന്നെയായിരുന്നു പ്രതി അസ്ഫാക് ആലത്തിന് ലഭിച്ചത്. വിധി വന്നതിന് പിന്നാലെ നിരവധി പേർ പ്രതികരണം അറിയിച്ച് രംഗത്ത് എത്തിയിരുന്നു. ഇക്കൂട്ടത്തിൽ യുവതാരം ഷെയ്ൻ നിഗം കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല’, എന്നാണ് ഷെയ്ൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഈ വിഷയത്തിൽ താരത്തിനുള്ള രോക്ഷം എത്രമാത്രമാണെന്ന് ആ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ഷെയ്‌നിന്റെ പോസ്റ്റിനെ പിൻതുണച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റിന് ചുവടെ ഇതിനോടകം നിരവധി കമന്റുകളും നിറഞ്ഞു.