സംവിധാനത്തിന് പുറമേ തനിക്ക് അഭിനയവും വഴങ്ങുമെന്ന തെളിയിച്ചയാളാണ് ലോകേഷ് കനകരാജ്. ആർജെ ബാലാജിയുടെ ഏറ്റവും പുതിയ ചിത്രമായ ‘സിംഗപ്പൂർ സലൂണി’ലൂടെ വീണ്ടും അഭിനയിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. ചിത്രത്തിൽ കാമിയോ റോളിലാണ് ലോകേഷ് പ്രത്യക്ഷപ്പെടുന്നത്. കോമഡി എന്റർടൈനറായ ചിത്രത്തിന്റെ ടൈറ്റിൽ റിവീൽ നടത്തിയതും ഇദ്ദേഹം തന്നെയായിരുന്നു. ചിത്രത്തിൽ ലോകേഷ്, സെലിബ്രിറ്റിയായി തന്നെയാണ് പ്രത്യക്ഷപ്പെടുകയെന്ന് സംവിധായകൻ വ്യക്തമാക്കിയിട്ടുണ്ട്.
ഗോകുൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർജെ ബാലജിയോടൊപ്പം ലാൽ, സത്യരാജ്, മീനാക്ഷി ചൗധരി, ശിവാനി രാജശേഖർ തുടങ്ങിയ താര നിരയാണ് അണിനിരക്കുന്നത്. ഈ മാസം 30-ന് ചിത്രം പ്രദർശനത്തിനെത്തും.















