നായ കടിച്ചാല്‍ ഓരോ പല്ലിന്റെ അടയാളത്തിനും 10,000 രൂപ നഷ്ടപരിഹാരം നല്‍കണം : ഹൈക്കോടതി

Published by
Janam Web Desk

ന്യൂഡൽഹി : രാജ്യത്തുടനീളം നായ്‌ക്കളുടെ കടിയേറ്റ സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുപ്രധാന വിധിയുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. നായയുടെ കടിയേറ്റാല്‍ അവയുടെ ഓരോ പല്ലിന്റെ അടയാളത്തിനും ഇരകള്‍ക്ക് 10,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ചണ്ഡീഗഡ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് നായ്‌ക്കളുടെ കടിയേറ്റതുമായി ബന്ധപ്പെട്ട 193 ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് വിനോദ് എസ് ഭരദ്വാജിന്റെ സുപ്രധാന വിധി . നായയുടെ കടിയേറ്റ് ചര്‍മ്മത്തില്‍ മുറിവോ മാംസമോ നഷ്ടപ്പെട്ടാല്‍, 0.2 സെന്റീമീറ്റര്‍ വരെയുള്ള മുറിവിന് കുറഞ്ഞത് 20,000 രൂപ വരെ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളും ചണ്ഡീഗഢ് കേന്ദ്രഭരണ പ്രദേശവും അത്തരത്തിലുള്ള നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് അതത് ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുടെ അധ്യക്ഷതയിൽ കമ്മിറ്റികൾ രൂപീകരിക്കാൻ ഉത്തരവിട്ടു. ആവശ്യമായ രേഖകൾ സഹിതം ക്ലെയിമുകൾ സമർപ്പിച്ച് നാല് മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകാൻ സംസ്ഥാനത്തിന് പ്രാഥമികമായി ഉത്തരവാദിത്തമുണ്ട് – ജസ്റ്റിസ് വിനോദ് എസ് ഭരദ്വാജിന്റെ ബെഞ്ച് പറഞ്ഞു.

Share
Leave a Comment