സിനിമാ താരങ്ങളുടെ ദീപാവലി ആഘോഷത്തിന്റെ നിരവധി ചിത്രങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഇതിൽ മിക്കതും പടക്കം പൊട്ടിക്കുമ്പോഴുള്ള രസകരമായ സംഭവങ്ങളാണ്. അത്തരത്തിലൊരു വീഡിയോ ആണ് നടി ശോഭനയും ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്.
പടക്കം പൊട്ടിക്കാൻ വളരെ അധികം ബുദ്ധിമുട്ടുന്ന ശോഭനയെ ആണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. റോഡില്‍ പടക്കം കൊണ്ടുവയ്‌ക്കുന്ന ശോഭന അത് കത്തിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കം. എന്നാല്‍ ആദ്യ രണ്ട് ശ്രമങ്ങളും പാളി പോവുകയാണ്. എന്നിട്ടും ശോഭന പിന്മാറിയില്ല. മൂന്നാം ശ്രമത്തില്‍ പടക്കത്തിന് തീപിടിച്ചു. പിന്നാലെ പേടിച്ച് ഓടിരക്ഷപ്പെടുന്ന ശോഭനയേയും വീഡിയോയില്‍ കാണാം. സാധാരണ തന്റെ മുന്നത്തെ ബാച്ചിലെ കുട്ടികളാണ് പടക്കം വച്ച് തരാറുള്ളത്. ഇപ്പോൾ ഞാൻ അവരെ ഒരുപാട് മിസ്സ് ചെയ്യുന്നെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് താരം കുറിച്ചിട്ടുണ്ട്.
വീഡിയോ പങ്കു വച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നാഗവല്ലി ഓടിയ ഓട്ടം കണ്ടാ…., നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ആളാണ് ഓടുന്നത്, നാഗവല്ലിക്കും പേടിയോ?, ഇത്രയും ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ, ഓടിക്കോ… എന്നൊക്കെയാണ് കമന്റുകള്‍.
View this post on Instagram















