മുംബൈ: ലോകകപ്പിലെ ആദ്യ സെമിയില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. ഹിറ്റ്മാന്‍ കിവീസ് ബൗളര്‍മാരെ വാങ്കഡെയില്‍ നാലുപാടും പായിച്ചാണ് ഇന്നിംഗ്സിന് തുടക്കമിട്ടത്. പത്തോവറിൽ ഒരു വിക്കറ്റിന് 81 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ലോകകപ്പില്‍ 50 സിക്‌സുകള്‍ നേടുന്ന ആദ്യ താരവുമായി രോഹിത് ശര്‍മ്മ.
29 പന്തില്‍ നാലുവീതം ബൗണ്ടറിയും സിക്‌സും പറത്തിയ രോഹിത് ശര്‍മ്മ 47 റണ്‍സുമായി പുറത്തായി. സൗത്തിയുടെ പന്തിൽ ക്യാപ്റ്റൻ വില്യംസണിന്റെ അത്യുഗ്രൻ ക്യാച്ചിലാണ് ഹിറ്റ്മാൻ കൂടാരം കയറിയത്. അഞ്ചു ബൗണ്ടറിയുമായി 25 റണ്‍സില്‍ നില്‍ക്കുന്ന ശുഭ്മാന്‍ ഗില്ലിന് കൂട്ടായി വിരാട് കോലിയും ക്രീസിലുണ്ട്.















