ന്യൂമാഹി: ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ജീവനക്കാരെ മർദ്ദിച്ച് കേസിൽ സ്ത്രീയടക്കം നാല് പേർ പിടിയിൽ. ബസ് ജീവനക്കാരെ മർദ്ദിച്ചെന്ന പരാതിയിലാണ് പോലീസിന്റെ നടപടി. പുന്നോൽ പെട്ടിപ്പാലം കോളനിയിലെ റഹ്‌മത്ത്, കെ.വി ഷജീർ, കെ. വെങ്കടേഷ്, കെ.അപൂർവൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകുന്നേരമാണ് വടകരയിൽ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസ് തട്ടി പെട്ടിപ്പാലം സ്വദേശി മുനീറിന് പരിക്കേറ്റത്.
ഇതോടെ നാട്ടുകാർ ബസ് ജീവനക്കാരെ മർദ്ദിച്ചു. ആൾക്കൂട്ട മർദ്ദനം ഭയന്നോടിയ ഡ്രൈവർ ജീജിത്ത് ട്രെയിൻ തട്ടി മരിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ കണ്ടക്ടർ ബിജീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നാലുപേരെ അറസ്റ്റ് ചെയ്തത്. ജീജിത്തിന്റെ ഭാര്യ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടും പേലീസ് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്.















