മുംബൈ: വാങ്കഡെയില്‍ ലോകകപ്പ് സെമിയില്‍ സച്ചിനെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ റെക്കോര്‍ഡ് മറികടന്ന് കിംഗ് വിരാട് കോലി.ഏകദിന കരിയറിലെ 50-ാം സെഞ്ച്വറിയാണ് താരം ഇന്ന് ന്യൂസിലന്‍ഡിനെതിരെ കുറിച്ചത്. സ്‌റ്റേഡിയം ഒന്നാകെ ആവേശത്തോടെ ആര്‍പ്പുവിളിച്ചാണ് ആ നാഴികക്കല്ലിന് ആദരവേകിയത്. 113 പന്തില്‍ 117 റണ്‍സുമായാണ് താരം പുറത്തായത്. രണ്ടു സിക്‌സും 9 ബൗണ്ടറിയും പറത്തിയ താരം സ്വതസിദ്ധ ശൈലിയില്‍ ബാറ്റുവീശിയാണ് സെഞ്ച്വറിയിലേക്ക് കുതിച്ചത്.
സിംഗിള്‍ ലോകകപ്പ് എഡിഷനില്‍ ഏറ്റവും അധികം റണ്‍സ് നേടിയ കോലി അവിടെയും സച്ചിനെ മറികടന്നു. ഏകദിന റണ്‍വേട്ടയില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗിനെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്താനും താരത്തിനായി. ലോകകപ്പില്‍ കൂടുതല്‍ തവണ 50 പ്ലസ് സ്‌കോര്‍ നേടുന്ന ബാറ്ററും കോലിയാണ്. എട്ടുതവണയാണ് സിംഗിള്‍ എഡിഷന്‍ ലോകകപ്പില്‍ താരം 50 പ്ലസ് സ്‌കോര്‍ നേടിയത്.
18,426 റണ്‍സുമായി സച്ചിനും 14,234 റണ്‍സുമായി ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുമാണ് ഇനി വിരാടിന് മുന്നിലുള്ളത്. നിലവില്‍ 13,800 റണ്‍സ് കടന്ന കോലി ഇപ്പോഴും ബാറ്റിംഗ് തുടരുകയാണ്.