കാസർകോട്: നാല് ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തി. കാസർകോട് കളനാട് ആണ് സംഭവം നടന്നത്. ചിറമ്മൽ സ്വദേശി രഞ്ജിത്ത് (44) ആണ് മരിച്ചത്. നവംബർ 11-നായിരുന്നു ഇദ്ദേഹത്തെ കാണാനായത്. ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്, പോലീസിൽ പരാതിയും നൽകിയിരുന്നു.
ഇന്ന് രാവിലെയായിരുന്നു ചിറമ്മൽ പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പരിശോധനയിൽ മൃതദേഹം രഞ്ജിത്തിന്റേതാണെന്ന് തെളിയുകയായിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.