സെമിക്ക് ക്ലാസിക്ക് ഇന്റര്‍വെല്‍...! വാങ്കഡെയില്‍ ബോള്‍ട്ടിളകി വില്യംസണും സംഘവും; പടുത്തുയര്‍ത്തിയത് നോക്കൗട്ടിലെ റെക്കോര്‍ഡ് സ്‌കോര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സെമിക്ക് ക്ലാസിക്ക് ഇന്റര്‍വെല്‍…! വാങ്കഡെയില്‍ ബോള്‍ട്ടിളകി വില്യംസണും സംഘവും; പടുത്തുയര്‍ത്തിയത് നോക്കൗട്ടിലെ റെക്കോര്‍ഡ് സ്‌കോര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 06:09 pm IST
FacebookTwitterWhatsAppTelegram

മുംബൈ; ബൗണ്ടറികള്‍ നാലുപാടും ചിതറി…സിക്‌സറുകള്‍ ഗാലറികളില്‍ മൂളി പറന്നു…. ആവേശത്തിരത്തല്ലിയ സെമിയുടെ ആദ്യ ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിനെ തേജോവധം ചെയ്ത് ഇന്ത്യയുടെ പോരാളികള്‍. ഐസിസി ടൂര്‍ണമെന്റിലെ നോക്കൗട്ട് സ്‌റ്റേജിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ന് രോഹിത്തും സംഘവും പടുത്തുയര്‍ത്തിയത്. നിശ്ചിത ഓവറില്‍ 397 റൺസ് അടിച്ചുകൂട്ടിയ ഇന്ത്യ കിവീസിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്.

സെമിയില്‍ സച്ചിനെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ റെക്കോര്‍ഡ് മറികടന്ന് കിംഗ് വിരാട് കോലി സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മുന്‍നിര ഒന്നാകെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. അതിന് തുടക്കമിട്ടതാകട്ടെ പതിവു പോലെ രോഹിത് ശര്‍മ്മയും. രോഹിത് കൊളുത്തിവിട്ട തീപ്പൊരിയാണ് കോലിയും ശ്രേയസും രാഹുലും ചേര്‍ന്ന് വിസ്‌ഫോടനമാക്കിയത്. ഏകദിന കരിയറിലെ 50-ാം സെഞ്ച്വറിയും നിരവധി റെക്കോര്‍ഡുകളും കുറിച്ച് കോലി പുറത്തായെങ്കിലും 80 റണ്‍സുമായി ശുഭ്മാനും 39 റണ്‍സുമായി രാഹുലും പുറത്താകാതെ നിന്നു.

117 റണ്‍സെടുത്ത കോലിയെ സൗത്തി മടക്കിയപ്പോള്‍ 105 റണ്‍സെടുത്ത ശ്രേയസിനെ ബോള്‍ട്ട് മിച്ചലിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും ന്യൂസിലന്‍ഡ് ബൗളിംഗ് നിരയെ ഇന്ത്യ പിച്ചിചീന്തിയിരുന്നു. 19 സിക്‌സറുകളാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഗാലറികളിലേക്ക് പറത്തിവിട്ടത്. 10 ഓവര്‍ എറിഞ്ഞ സൗത്തിയും നൂറ് കടന്ന് മറ്റൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചു. ആറു ബൗളര്‍മാരെ പരീക്ഷിച്ചെങ്കിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ഇന്ത്യയെ പിടിച്ചു നിര്‍ത്താനായില്ല.

 

Tags: newzealandIndiaWC2023
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies