വയനാട്: സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൽപറ്റ സ്പെഷ്യൽ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കേസിനാസ്പദമായ സംഭവം 2019 ലാണ് നടന്നത്. മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
അതേസമയം, കോഴിക്കോട് പോക്സോ കേസിൽ പ്രതിക്ക് 33 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കോഴിക്കോട് കക്കോടി സ്വദേശി ഷാജി മുനീറിനാണ് 33 വർഷം കഠിന തടവും 2,75,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. രണ്ടാം പ്രതി കക്കോടി സ്വദേശി അൽ ഇർഷാദിന് 4 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും കോഴിക്കോട് അതിവേഗ പോക്സോ കോടതി വിധിച്ചു. പ14-കാരിയെ പീഡിപ്പിച്ച കേസിലാണ് വിധി.