മുംബൈ: ഇന്ത്യന്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസിന് മോശം തുടക്കം. പേസര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ റണ്‍സെടുക്കാന്‍ പാടുപെടുകയാണ് ബാറ്റര്‍മാര്‍. മൂന്നോവറില്‍ രണ്ടു വിക്കറ്റുമായി ഷമിയാണ് കിവീസ് ബാറ്റര്‍മാരെ ഏറെ ബുദ്ധിമുട്ടിലാക്കിയത്. 13 ഓവറിൽ രണ്ടു വിക്കറ്റിന് 72 റണ്‍സ് എന്ന നിലയിലാണ് കിവീസ്.
13 റണ്‍സെടുത്ത കോണ്‍വേയെ മനോഹരമായ ഔട്ട് സ്വിംഗറിലൂടെയാണ് ഷമി രാഹുലിന്റെ കൈയിലെത്തിച്ചത്. ഏറെക്കുറെ സമാനമായിരുന്നു ഫോമിലായിരുന്ന രചിന്റെ പുറത്താകലും. 13 റണ്‍സായിരുന്നു താരത്തിന്റെ സാമ്പാദ്യം. കെയ്ന്‍ വില്യംസണും ഡാരല്‍ മിച്ചലുമാണ് നിലവില്‍ ക്രീസിലുള്ളത്.















