സെമിക്കിടെ പരിക്കേറ്റതിനെക്കുറിച്ചും സെഞ്ച്വറി നഷ്ടമായതിനെക്കുറിച്ചും പ്രതികരിച്ച് ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍. തകര്‍ത്തടിച്ച ഗില്‍ ഇന്നലെ ഇന്നിംഗ്സിന്റെ പകുതിയില്‍ കളം വിട്ടിരുന്നു. കനത്ത ചൂടം പേശി വലിവും കാരണമാണ് താരം മടങ്ങിയത്.
സെഞ്ച്വറി നേടാത്തതില് വിഷമം ഇല്ലെന്നും ടീമിന്റെ ടോട്ടലാണ് മുഖ്യമെന്നും ഗില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.66 പന്തില്‍ നിന്ന് 80 റണ്‍സ് എടുത്ത് ഗില്‍ പുറത്താകാതെ നിന്നു.
‘എനിക്ക് പേശിവലിവ് വലിപ്പ് അനുഭവപ്പെട്ടില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാന്‍ സെഞ്ച്വറി നേടുമായിരുന്നു. എന്നാല്‍ അതല്ല പ്രധാന കാര്യം. ടീം ടോട്ടലില്‍ ഞങ്ങള്‍ പ്രതീക്ഷച്ചതു പോലെ സ്കോര്‍ ഉയരുന്നതാണ് പ്രധാന കാര്യം. എന്റെ സെഞ്ച്വറി രണ്ടാമത്തെ വിഷയമാണ്. 400 സ്കോര്‍ ചെയ്യാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.” ഗില്‍ പറഞ്ഞു.
”25-30 ഓവര്‍ വരെ ഞങ്ങള്‍ക്ക് കൂടുതൽ റണ്‍സ് നേടണമായിരുന്നു, ഞങ്ങള്‍ അത് ചെയ്യാനായി. അതിനാല്‍ ഞാന്‍ സെഞ്ച്വറി നേടിയോ ഇല്ലയോ എന്നത് പ്രശ്നമല്ല, ?ഡെങ്കി പനിയുടെ ബാക്കിപത്രമാണ് ഈ പേശി വലിവ്. എന്റെ 4 കിലോ ശരീര ഭാരവും കുറഞ്ഞിരുന്നു’. -ഗില്‍ മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.