ലണ്ടൻ: , ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതും അടുത്തിടെ ഇംഗ്ലണ്ടിൽ നിന്ന് കണ്ടെത്തിയതുമായ എട്ടാം നൂറ്റാണ്ടിലെ രണ്ട് വിഗ്രഹങ്ങൾ ബ്രിട്ടൺ ഇന്ത്യയ്‌ക്ക് കൈമാറി. ലണ്ടനിൽ സന്ദർശനം തുടരുന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സാന്നിദ്ധ്യത്തിലാണ് വിഗ്രഹങ്ങൾ തിരിച്ചേൽപ്പിച്ചത്.
യോഗിനി ചാമുണ്ഡ , യോഗിനി ഗോമുഖി എന്നിങ്ങനെ പേരുള്ള രണ്ട് ക്ഷേത്ര വിഗ്രഹങ്ങൾ 1979-80 കാലഘട്ടത്തിൽ ഉത്തർപ്രദേശിലെ ലോകാരിയിലെ ഒരു ക്ഷേത്രത്തിൽ നിന്നാണ് മോഷ്ടിക്കപ്പെട്ടത്. ഇന്ത്യ പ്രൈഡ് പ്രോജക്ടിന്റെയും ആർട്ട് റിക്കവറി ഇന്റർനാഷണലിന്റെയും സഹായത്തോടെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് വിഗ്രഹങ്ങൾ വീണ്ടെടുത്തത്
ലണ്ടനിലെ ഇന്ത്യ ഹൗസിലാണ് കൈമാറ്റ ചടങ്ങ് നടന്നത്. വിഗ്രഹങ്ങളുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് ചടങ്ങിൽ എസ്. ജയശങ്കർ പറഞ്ഞു. ഇതി രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക കൈമാറ്റങ്ങൾ നിയമപരവും സുതാര്യവും നിയമാധിഷ്‌ഠിതവുമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. മുൻപ് പാളിച്ചകൾ ഉണ്ടായാൽ അത് തിരുത്തപ്പെടുന്നത് വളരെ പ്രാധാന്യമർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1970-ൽ രാജസ്ഥാൻ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്ന് സ്വിറ്റ്‌സർലൻഡ് വഴി യൂറോപ്പിലേക്ക് സാധനങ്ങൾ കടത്തിക്കൊണ്ടിരുന്ന കവർച്ചക്കാരുടെ സംഘമാണ് വിഗ്രഹങ്ങൾ മോഷ്ടിച്ചത്. ‘യോഗിനി’ എന്ന പദം യോഗി കലകളിലെ സ്ത്രീ യജമാനന്മാരെ സൂചിപ്പിക്കുന്നു, ലോകാരി പോലുള്ള യോഗിനി ക്ഷേത്രങ്ങളിൽ 64 ദിവ്യ യോഗിനികളെ ദേവതകളായി ആരാധിക്കുന്നു.
അഞ്ചാം തവണയാണ് ഇന്ത്യക്ക് സാംസ്കാരിക പൈതൃകത്തിന്റെ പ്രധാന അവശഷിപ്പുകൾ തിരികെ നൽകാൻ ഞങ്ങൾക്ക് കഴിയുന്നത് ആർട്ട് റിക്കവറി ഇന്റർനാഷണലിലെ ക്രിസ് മരിനെല്ലോ വ്യക്തമാക്കി. മിലാൻ, ബ്രസൽസ്, ലണ്ടൻ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് തവണ അമൂല്യ വസ്തുക്കൾ തിരികെ നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടു വന്ന വസ്തുക്കൾ തിരിച്ചറിയുമ്പോൾ, ഞങ്ങൾ അത് തിരികെ എത്തിക്കാനുള്ള ശ്രമം ആരംഭിക്കും. ഉടമകളുണ്ടെങ്കിൽ സൗഹാർദ്ദപരമായ ചർച്ച നടത്തിയാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുക,” മാരിനെല്ലോ പറഞ്ഞു.
#WATCH | UK: External Affairs Minister Dr S Jaishankar attends the repatriation ceremony of Yogini Chamunda and Yogini Gomukhi, the 8th-century stolen temple idols from Uttar Pradesh’s Lokhari, in London. pic.twitter.com/5ckc1qvLFU
— ANI (@ANI) November 15, 2023
2014 പ്രധാനമന്ത്രി നരേന്ദ്രമമോദി അധികാരമേറ്റതിനുശേഷം മോഷ്ടിക്കപ്പെട്ട 200 അമൂല്യ വിഗ്രഹങ്ങളാണ് വിദേശത്ത് നിന്ന് തിരികെ കൊണ്ടുവന്നത്. 2022ലും സമാന രീതിയിൽ ലണ്ടനിൽ നിന്ന് വിഗ്രഹങ്ങൾ കണ്ടെടുത്തിരുന്നു. ആ വിഗ്രങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് കൈമാറിയിരുന്നു, 2020-ൽ, 1978-ൽ തമിഴ്‌നാട്ടിലെ ഒരു വിഷ്ണു ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട വിജയനഗര കാലത്തെ ശ്രീരാമൻ, സീത ദേവി, ലക്ഷ്മണൻ എന്നിവരുടെ അമൂല്യമായ വിഗ്രഹങ്ങൾ ബ്രിട്ടീഷ് പോലീസ് ലണ്ടനിലെ ഇന്ത്യൻ കോൺസുലേറ്റിന് തിരികെ എൽപ്പിച്ചിരുന്നു. അതുപോലെ 2019-ൽ, തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ കല്ലിടൈകുറിച്ചിയിലുള്ള ഒരു ക്ഷേത്രത്തിൽ നിന്ന് 37 വർഷം മുമ്പ് മോഷണം പോയ നടരാജ വിഗ്രഹം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. 600 വർഷം പഴക്കമുള്ള നടരാജ വിഗ്രഹത്തിന് 30 കോടി രൂപയുടെ മൂല്യമുണ്ടായിരുന്നു .















