കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻ കടവ് നടുവത്ത് സുബ്രഹ്മണ്യൻ ആണ് കഴിഞ്ഞ ദിവസം വാടക വീട്ടിൽ തൂങ്ങി മരിച്ചത്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാൽ രണ്ട് ഏക്കർ കൃഷിയിടവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് താമസമസിക്കുകയായിരുന്നു. കടബാധ്യത കൂടി വന്നതോടെയാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമം.