അതി തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് മഴയ്‌ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Published by
Janam Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയ്‌ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂനമർദ്ദത്തിന്‍റെ സ്വാധീനമാണ് കേരളത്തിൽ മഴ പെയ്യാൻ കാരണം. ഇതിനാൽ, കേരളത്തിലെ രണ്ട് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ ജാഗ്രതയുള്ളത്.

കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. 19-ാം തീയതി കൊല്ലം , പത്തനംതിട്ട ജില്ലകളിലും 20 ന് പത്തനംതിട്ട , ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യത എന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Share
Leave a Comment