രശ്മിക മന്ദാനയുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് വീഡിയോക്ക് പിന്നാലെ ബോളിവുഡ് നടി കജോളിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. സമൂഹമാദ്ധ്യമമായ ഇൻസ്റ്റാഗ്രാമിലാണ് കജോളിന്റെ ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കുന്നത്. ഗെറ്റ് റെഡി വിത്ത് മീ എന്ന ട്രെഡിംഗിലുള്ള
വീഡിയോയാണ് കാജോളിന്റേതെന്ന പേരിൽ പ്രചരിച്ച് കൊണ്ടിരിക്കുന്നത്.
ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തു കൊണ്ടിരിക്കുന്നത്. ഈ വിഡീയോ ഫേക്കാണെന്ന് ഫാക്ട് ചെക്ക് വെബ്‌സൈറ്റായ ബൂം ലൈവ് വ്യക്തമാക്കി. ഇത് ഒരു സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസറിന്റെ വീഡിയോ ആണെന്നും അതിൽ കാജോളിന്റെ മുഖം ചേർത്തതാണെന്നും വെബ്‌സൈറ്റ് അറിയിച്ചു. ജൂൺ മാസത്തിലാണ് യഥാർത്ഥ ദൃശ്യം വന്നിട്ടുള്ളതെന്നും വെബ്‌സൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
🚨A video purporting to show Kajol Devgan was caught on camera changing into an outfit, is a #deepfake created by misusing the actor’s face. #BOOMFactCheck https://t.co/TDwE7u25ha
— BOOM Live (@boomlive_in) November 16, 2023
“>















