തിരുവനന്തപുരം: 28-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ ഔദ്യോഗിക ഡിസൈൻ മന്ത്രി സജി ചെറിയാൻ പുറത്തിറക്കി. ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേളയിൽ നിരവധി സിനിമാസ്വാദകരാണ് പങ്കെടുക്കുക.
നാഷണൽ, ഇന്റർ നാഷണൽ വിഭാഗങ്ങളിലായി ഒട്ടനവധി ചിത്രങ്ങൾ മേളയുടെ ഭാഗമാവും. മത്സര വിഭാഗങ്ങളിലായും അല്ലാതെയുമാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാഖിന്റെ തടവ് എന്നീ ചിത്രങ്ങൾ മത്സര വിഭാഗത്തിലേക്കും 12 മലയാള ചിത്രങ്ങൾ മലയാള സിനിമ എന്ന വിഭാഗത്തിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്. ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് പാസ് രജിസ്‌ട്രേഷൻ ഉടൻ തന്നെ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.















