തിരുവനന്തപുരം: കോൺട്രാക്ട് ഗ്യാരേജ് ബസുകൾ പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തുന്നുണ്ടോയെന്ന് കണ്ടെത്താൻ നിർദ്ദേശം നൽകി മോട്ടർ വാഹന കമ്മീഷണർ. സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളിലാണ് പരിശോധന കർശനമാക്കാൻ നിർദ്ദേശം.
സ്‌റ്റേജ് ഗ്യാരേജായി സർവീസ് നടത്തുന്നതിന് ടൂറിസ്റ്റ് ബസുകൾക്ക് അനുമതി നൽകണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കെഎസ്ആർടിസി സർവീസിനെ ബാധിക്കുന്നതിനാൽ സർക്കാർ ഈ ആവശ്യം നിരസിച്ചിരുന്നു. ഇത് ലംഘിച്ച് ബസുകൾ സർവീസ് നടത്തുന്നുണ്ടോയെന്ന് കണ്ടെത്താനാണ് ആർടിഒമാർക്ക് മോട്ടോർ വാഹന കമ്മീഷണർ നിർദ്ദേശം നൽകിയിരിക്കുന്നത്.















