Tourist bus - Janam TV

Tourist bus

മലപ്പുറത്ത് ബസുകൾ ഇടിച്ചു; 30-ഓളം പേർക്ക് പരിക്ക്

മലപ്പുറം: ബസുകൾ കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. മലപ്പുറം എടപ്പാളിന് സമീപം മാണൂരിലാണ് അപകടമുണ്ടായത്. മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ ...

അമിതവേ​ഗവും അശ്രദ്ധയും; ടൂറിസ്റ്റ് ബസ്സപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി; നടപടിയുമായി MVD

തിരുവനന്തപുരം: നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി എംവിഡി. ഡ്രൈവർ അരുൺ ദാസിന്റെ ലൈസൻസാണ് റദ്ദാക്കിയത്. ഒരാൾക്ക് മരണം സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ...

പാലക്കാട് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക് ; ബസ് പൂർണമായും കത്തിനശിച്ചു

പാലക്കാട്: ടൂറിസ്റ്റ് ബസിന് തീപിടിച്ചു. പാലക്കാട് തിരുവാഴിയോടാണ് സംഭവം. ബസ് പൂർണമായും കത്തിനശിച്ചു. ഷോർട്ട് സെർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. അ​ഗ്നിശമനാ സേന എത്തി ഏറെ ...

ടൂറിസ്റ്റ് ബസുകളിൽ പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: കോൺട്രാക്ട് ഗ്യാരേജ് ബസുകൾ പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തുന്നുണ്ടോയെന്ന് കണ്ടെത്താൻ നിർദ്ദേശം നൽകി മോട്ടർ വാഹന കമ്മീഷണർ. സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളിലാണ് പരിശോധന കർശനമാക്കാൻ നിർദ്ദേശം. ...

കൊച്ചിയിൽ വിമാനമിറങ്ങി വീട്ടിലേക്ക് പോകും വഴി കെഎസ്ആർടിസിയിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു; പ്രവാസി യുവതിക്ക് ദാരുണാന്ത്യം

അങ്കമാലി : അങ്കമാലിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് പ്രവാസി യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫിയാണ്(38) മരിച്ചത്. അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാന്റിന് ...

ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിൽ ഇടിച്ച് അപകടം; ഒരു യാത്രക്കാരി മരിച്ചു

കൊച്ചി : കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. യാത്രക്കാരി മരിച്ചു. കെഎസ്ആർടിസി ബസിലെ യാത്രക്കാരിയായിരുന്നു മലപ്പുറം ചെമ്മാട് സ്വദേശി സലീനയാണ് മരിച്ചത്. ഇന്ന് രാവിലെ ...

ടൂറിസ്റ്റ് ബസുകൾക്ക് ‘വെള്ള’ നിറം; ഇന്ന് മുതൽ കർശനമായി നടപ്പിലാക്കും; രൂപമാറ്റത്തിന് 10,000 രൂപ പിഴയും ഈടാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾക്ക് ഒരേ നിറം കർശനമാക്കാൻ തീരുമാനം. വെള്ള ഒഴികെയുള്ള മറ്റ് നിറങ്ങൾ ഉപയോഗിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി. തീരുമാനം ഇന്ന് മുതൽ നടപ്പിലാക്കാൻ ...

നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നാളെ മുതൽ നിരത്തുകളിൽ ഇറങ്ങാൻ പാടില്ല; താക്കീതുമായി ഹൈക്കോടതി

കൊച്ചി : നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നാളെ മുതൽ പൊതു നിരത്തിൽ ഇറക്കാൻ പാടില്ലെന്ന് കർശന നിർദ്ദേശവുമായി ഹൈക്കോടതി. നിയമ വിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്‌കൂളിലോ ...

നിയമലംഘനങ്ങളുമായി ‘ എക്‌സ്‌പ്ലോഡിൽ’ കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്ര ; തൂക്കിയെടുത്ത് എംവിഡി; പെർമിറ്റ് റദ്ദാക്കി പിഴ ചുമത്തി

കൊച്ചി:കോളേജിൽ നിന്ന് വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടികൂടി.എടത്തല എംഇഎസ് കോളേജിൽ നിന്ന് പുറപ്പെട്ട ' എക്‌സ്‌പ്ലോഡ്' എന്ന ബസാണ് ...

നിയമവിരുദ്ധമായി രൂപമാറ്റം നടത്തി; 23 ടൂറിസ്റ്റ് ബസുകൾക്കെതിരേ നടപടി

പത്തനംതിട്ട : നിയമവിരുദ്ധമായിരൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. രൂപമാറ്റം നടത്തിയതിന് 23 ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. ബസുകൾക്ക് 6,500 വീതം പിഴയും ചുമത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലാണ് ...

വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിന്റെ ഉടമ അറസ്റ്റിൽ; അമിതവേഗത്തിലെന്ന അലർട്ടുകൾ ഉടമ അവഗണിച്ചത് 19 തവണയെന്ന് പോലീസ്

തിരുവനന്തപുരം: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടവുമായി ബന്ധപ്പെട്ട് ബസ് ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു. ലൂമിനസ് എന്ന ടൂറിസ്റ്റ് ബസിന്റെ ഉടമ അരുൺ (30) ആണ് അറസ്റ്റിലായത്. ...

ഡ്രൈവിംഗിനിടെ വാട്സാപ്പ് ചാറ്റിംഗ്; ജനങ്ങളുടെ ജീവന് പുല്ലുവില നൽകി വാഹനമോടിക്കുന്ന ബസ് ഡ്രൈവറുടെ ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: സംസ്ഥാനത്ത് ഒമ്പത് പേരുടെ ജീവനെടുത്ത ടൂറിസ്റ്റ് ബസ് അപകടത്തിന്റെ നടുക്കം മാറുന്നതിന് മുമ്പ് വീണ്ടും നിയമം ലംഘിച്ച് ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ പുറത്ത്. ബസ് ...

ടൂറിസ്റ്റ് ബസ്സിന് ഫിറ്റ്‌നസ് ഇല്ല; സ്‌കൂളിലെ വിനോദയാത്ര മുടങ്ങി

തൃശൂർ : വാഹന പരിശോധനയിൽ ടൂറിസ്റ്റ് ബസ്സിന് ഫിറ്റ്‌നസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിനോദയാത്ര മുടങ്ങി. കൊടുങ്ങല്ലൂർ കോട്ടപ്പുറം സെൻറ്. ആൻസ് സ്‌കൂളിലെ വിനോദയാത്രയാണ് മുടങ്ങിയത്. ആർടിഒ ...

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു; കാലിന് ഗുരുതര പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ടൂറിസ്റ്റ് ബസ് അപകടം. തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് ബസ് യാത്രക്കാരനെ ഇടിച്ചു. സ്‌കൂൾ വിദ്യാർത്ഥികളുമായി വന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. തിരുവനന്തപുരം ഗൗരീശപട്ടത്താണ് ...

കൊല്ലത്ത് കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്ര തടഞ്ഞു; ടൂറിസ്റ്റ് ബസിൽ നിരോധിത ലേസർ ലൈറ്റുകൾ, സ്പീഡോ മീറ്ററില്ല; കോഴിക്കോട് കേസെടുത്തത് 18 വാഹനങ്ങൾക്കെതിരെ; വൈകി ഉണർന്ന് മോട്ടോർ വാഹന വകുപ്പ്

കൊല്ലം: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ബസുകളിൽ വ്യാപകമായ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്. നിയമം ലംഘിച്ച് വിനോദയാത്ര നടത്തിയ നിരവധി വാഹനങ്ങൾ എംവിഡി ...