ലണ്ടൻ: വളർത്തുനായയുടെ ആക്രമണത്തിൽ മകൾക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് രണ്ട് വർഷത്തോളമായി മാതാപിതാക്കൾ ജയിലിൽ. അശ്രദ്ധ കൊണ്ടാണ് രണ്ടുവയസുകാരിക്ക് പരിക്കേറ്റതെന്ന് കണ്ടെത്തലിനെ തുടർന്നാണ് യുകെ ഭരണകൂടം ദമ്പതികളെ ശിക്ഷിച്ചത്.
വളർത്തുനായ ആയ ജർമ്മൻ ഷെപ്പേർഡിനൊപ്പം താഴത്തെ നിലയിലായിരുന്നു പെൺകുട്ടി. നായ്‌ക്കുട്ടികൾക്ക് ജന്മം നൽകി കിടക്കുകയായിരുന്ന നായയെ കുട്ടി സ്പർശിക്കാൻ തുടങ്ങിയതോടെ നായ പ്രകോപിതയായി. തുടർന്ന് കുഞ്ഞിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. അമ്മ മുകളിലത്തെ നിലയിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം.
നായയുടെ ആക്രമണത്തിൽ കുട്ടിയുടെ തലയോട്ടിയിൽ പൊട്ടലും തലച്ചോറിൽ രക്തസ്രാവവും ഉണ്ടായി. തോളിലും മുതുകിലും കൈകാലുകളിലും ചതവുണ്ടായതായും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. നായയ്‌ക്കൊപ്പം കുഞ്ഞിനെ തനിച്ചാക്കി പോകരുതെന്ന് പങ്കാളിയോട് പറഞ്ഞിരുന്നു. ഇത് വകവെക്കാതെയാണ് കുഞ്ഞിനെ തനിച്ചാക്കി യുവതിയുടെ പങ്കാളി പുറത്തുപോയത്. ആക്രമണം നടന്ന് എട്ട് മിനിറ്റ് കഴിഞ്ഞാണ് യുവതി പോലീസിനെ ബന്ധപ്പെട്ടതെന്ന് പോലീസും പറഞ്ഞു.
തുടർന്ന് പെൺകുട്ടിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കി. നായ കടിച്ചതിനെ തുടർന്നുള്ള പരിക്കുകളല്ല കുട്ടിക്ക് ഉണ്ടായിരിക്കുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. മാതാപിതാക്കളെ ചോദ്യം ചെയ്തതോടെ ക്രൂരപീഡന വിവരമാണ് പുറത്തുവന്നത്. കുഞ്ഞിനെ നിരന്തം ആക്രമിച്ചതായി യുവതി സമ്മതിച്ചു. തുടർന്ന് ഇവരെ ഒന്നര വർഷത്തേക്കും പങ്കാളിയെ ഒരു വർഷത്തെ ജയിൽ ശിക്ഷയ്‌ക്കും ബ്രാഡ്ഫോർഡ് ക്രൗൺ കോടതി ശിക്ഷ വിധിച്ചു. മാതാപിതാക്കളുടെ അശ്രദ്ധയാണ് കുഞ്ഞിന്റെ ജീവൻ നഷ്ടമാകാൻ കാരണമെന്ന് കോടതി നിരീക്ഷിച്ചു.
ഉത്തേജനം നൽകുന്ന മയക്കുമരുന്നുകളായ കൊക്കെയ്നും ആംഫെറ്റാമൈനും മാതാപിതാക്കൾ കഴിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ കണ്ടെത്തി. മയക്കുമരുന്ന് ഉപയോഗിച്ച് മാതാപിതാക്കളുടെ ഉത്തരവാദിത്വം നിറവേറ്റുകയായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.