വളർത്തുനായയുടെ ആക്രമണത്തിൽ രണ്ടുവയസുകാരിക്ക് ​ഗുരുതര പരിക്ക്; മാതാപിതാക്കൾക്ക് ജയിൽ ശി​ക്ഷ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

വളർത്തുനായയുടെ ആക്രമണത്തിൽ രണ്ടുവയസുകാരിക്ക് ​ഗുരുതര പരിക്ക്; മാതാപിതാക്കൾക്ക് ജയിൽ ശി​ക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 12:05 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: വളർത്തുനായയുടെ ആക്രമണത്തിൽ മകൾക്ക് ​ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് രണ്ട് വർഷത്തോളമായി മാതാപിതാക്കൾ ജയിലിൽ. അശ്രദ്ധ കൊണ്ടാണ് രണ്ടുവയസുകാരിക്ക് പരിക്കേറ്റതെന്ന് കണ്ടെത്തലിനെ തുടർന്നാണ് യുകെ ഭരണകൂടം ദമ്പതികളെ ശിക്ഷിച്ചത്.

വളർത്തുനായ ആയ ജർമ്മൻ ഷെപ്പേർഡിനൊപ്പം താഴത്തെ നിലയിലായിരുന്നു പെൺകുട്ടി. നായ്‌ക്കുട്ടികൾക്ക് ജന്മം നൽകി കിടക്കുകയായിരുന്ന നായയെ കുട്ടി സ്പർശിക്കാൻ തുടങ്ങിയതോടെ നായ പ്രകോപിതയായി. തുടർന്ന് കുഞ്ഞിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. അമ്മ മുകളിലത്തെ നിലയിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം.

നായയുടെ ആക്രമണത്തിൽ കുട്ടിയുടെ തലയോട്ടിയിൽ പൊട്ടലും തലച്ചോറിൽ രക്തസ്രാവവും ഉണ്ടായി. തോളിലും മുതുകിലും കൈകാലുകളിലും ചതവുണ്ടായതായും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. നായയ്‌ക്കൊപ്പം കുഞ്ഞിനെ തനിച്ചാക്കി പോകരുതെന്ന് പങ്കാളിയോട് പറഞ്ഞിരുന്നു. ഇത് വകവെക്കാതെയാണ് കുഞ്ഞിനെ തനിച്ചാക്കി യുവതിയുടെ പങ്കാളി പുറത്തുപോയത്. ആക്രമണം നടന്ന് എട്ട് മിനിറ്റ് കഴിഞ്ഞാണ് യുവതി പോലീസിനെ ബന്ധപ്പെട്ടതെന്ന് പോലീസും പറഞ്ഞു.

തുടർന്ന് പെൺകുട്ടിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കി. നായ കടിച്ചതിനെ തുടർന്നുള്ള പരിക്കുകളല്ല കുട്ടിക്ക് ഉണ്ടായിരിക്കുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.  മാതാപിതാക്കളെ ചോദ്യം ചെയ്തതോടെ ക്രൂരപീഡന വിവരമാണ് പുറത്തുവന്നത്. കുഞ്ഞിനെ നിരന്തം ആക്രമിച്ചതായി യുവതി സമ്മതിച്ചു. തുടർന്ന് ഇവരെ ഒന്നര വർഷത്തേക്കും പങ്കാളിയെ ഒരു വർഷത്തെ ജയിൽ ശിക്ഷയ്‌ക്കും ബ്രാഡ്ഫോർഡ് ക്രൗൺ കോടതി ശിക്ഷ വിധിച്ചു. മാതാപിതാക്കളുടെ അശ്രദ്ധയാണ് കുഞ്ഞിന്റെ ജീവൻ നഷ്ടമാകാൻ കാരണമെന്ന് കോടതി നിരീക്ഷിച്ചു.

ഉത്തേജനം നൽകുന്ന മയക്കുമരുന്നുകളായ കൊക്കെയ്നും ആംഫെറ്റാമൈനും മാതാപിതാക്കൾ കഴിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ കണ്ടെത്തി. മയക്കുമരുന്ന് ഉപയോ​ഗിച്ച് മാതാപിതാക്കളുടെ ഉത്തരവാദിത്വം നിറവേറ്റുകയായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.

Tags: UKdog attack
ShareTweetSendShare

More News from this section

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies