ദക്ഷിണാഫ്രിക്കയെ സെമിയില്‍ കനത്ത പോരാട്ടത്തിനൊടുവിലാണ് ഓസീസ് കീഴടക്കിയത്. ഫൈനലില്‍ ഇന്ത്യയെ നേരിടാനെത്തുന്ന അവര്‍ക്ക് വെല്ലുവിളികളേറെയാണ്. ഇതിനിടെ ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിക്കാനാവുമോ? എങ്ങനെ കഴിയും എന്നെല്ലാമുള്ള ചോദ്യമാണ് സ്മിത്തിന് നേരിടേണ്ടി വന്നത്. മുന്‍ താരം ഷെയ്ന്‍ വാട്‌സനാണ് ചോദ്യമുന്നയിച്ചത്. ഇതിന് സ്മിത്ത് മറുപടിയും പറഞ്ഞു.
വാട്‌സണ്‍: നിങ്ങള്‍ എങ്ങനെ ഇന്ത്യയെ ഫൈനലില്‍ കീഴടക്കും.
സ്മിത്ത്: നല്ലൊരു ചോദ്യം..
‘പക്ഷേ സത്യമായും എനിക്കറിയില്ല…! തുടര്‍ച്ചയായ പത്തു മത്സരങ്ങള്‍ വിജയിച്ച അവര്‍ മികച്ച ടീമാണ്. മൂര്‍ച്ചേറിയ ബൗളിംഗ് ആക്രമണവുമുണ്ട്. അവര്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനാകൂം ശ്രമിക്കുക’- സ്മിത്ത് പറഞ്ഞു.
‘130,000 ആരാധകര്‍ക്ക് മുന്നില്‍ അവര്‍ കളിക്കാന്‍ പോകുന്നു. ഒരു മികച്ച അന്തരീക്ഷമായിരിക്കും, ഞാന്‍ അതിനായി കാത്തിരിക്കുകയാണ്,” സ്മിത്ത് പറഞ്ഞു.