തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി ദിനത്തോടനുബന്ധിച്ച് ജില്ലയിൽ അവധി പ്രഖ്യാപിച്ചു. ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. നവംബർ 23-നാണ് ഗുരുവായൂർ ഏകാദശി ആഘോഷിക്കുന്നത്. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് ജില്ലാ കളക്ടർ പുറത്തിറക്കി.
മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന, അർദ്ധ-സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമന പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായാണ് ഏകാദശിയെ കണക്കാക്കുന്നത്. ഈ ദിവസം ലക്ഷക്കണക്കിന് ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഏകാദശി ഉത്സവത്തോട് അനുബന്ധിച്ച് ഒക്ടോബർ 25-ന് ഏകാദശി വിളക്കുകൾക്ക് തുടക്കമിട്ടിരുന്നു. പുരാതന കാലം മുതൽ നടന്നുവരുന്ന ചടങ്ങാണ് ഗുരുവായൂർ ഏകാദശി മഹോത്സവം.















