വയനാട്: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കല്ലോടി പറപ്പള്ളിയിൽ ജോയി എന്ന തോമസ് (59) ആണ് തൂങ്ങിമരിച്ചത്. കടബാധ്യത മൂലം ക്ഷീര കർഷകനായ തോമസ് ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രദേശത്തെ നാലു ബാങ്കുകളിൽ നിന്ന് ഇദ്ദേഹം ലോൺ എടുത്തിരുന്നു.
കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് ഒരു കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. കണ്ണൂർ ഇരിട്ടി സ്വദേശി സുബ്രഹ്മണ്യൻ ആണ് കഴിഞ്ഞ ദിവസം വാടക വീട്ടിൽ തൂങ്ങി മരിച്ചത്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാൽ രണ്ട് ഏക്കർ കൃഷിയിടവും വീടും ഉപേക്ഷിച്ച് വാടക വീട്ടിൽ താമസമസിക്കുകയായിരുന്നു അദ്ദേഹം.