ചണ്ഡിഗഡ്: ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ നിന്ന് രണ്ട് ഡ്രോണുകളും 550 ഗ്രാം ഹെറോയിനും കണ്ടെടുത്തു. പഞ്ചാബിലെ തരൺ തരണിലും അമൃത്സറിലേയും അതിർത്തി പ്രദേശങ്ങളിൽ നിന്നാണ് ഇവ കണ്ടെത്തിയതെന്ന് സുരക്ഷാ സേന അറിയിച്ചു. പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബിഎസ്എഫ് ജവാന്മാരും പഞ്ചാബ് പോലീസും ചേർന്ന് തരൺ തരണിലെ കലാഷ് ഹവേലിയൻ ഗ്രാമത്തിലും പ്രാന്തപ്രദേശങ്ങളിലും തിരച്ചിൽ നടത്തി.
തിരച്ചിലിൽ ഒരു വയലിൽ നിന്ന് ചൈന നിർമ്മിത ക്വാഡ്കോപ്റ്റർ കണ്ടെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ അമൃത്സറിൽ, രത്തൻ ഖുർദ് ഗ്രാമത്തിന് സമീപമത്തായി ഒരു വയലിൽ നിന്ന് തകർന്ന മറ്റൊരു ഡ്രോണും 550 ഗ്രാം ഹെറോയിൻ പാക്കറ്റും സുരക്ഷാ സേന കണ്ടെടുത്തു.