ചരിത്രപരമായ നേട്ടം കൈവരിച്ച് ബോയിംഗ് 787 വിമാനം. തണുത്തുറഞ്ഞ അന്റാർട്ടിക്കയിൽ ലാൻഡ് ചെയ്താണ് ചരിത്രത്തിൽ ഇടം നേടിയത്. ഹിമ ഭൂഖണ്ഡത്തിലിറങ്ങുന്ന ആദ്യത്തെ പാസഞ്ചർ വിമാനമായി ബോയിംഗ് 787-ഉം ആദ്യത്തെ കമ്പനിയായി നോർസ് അറ്റ്‌ലാൻഡിക് എയർവേയ്‌സും മാറി. 45 യാത്രക്കാരെ ഉൾപ്പെടെയാണ് വിമാനം ഇവിടെയത്തിച്ചത്.
തെക്കൻ അർദ്ധഗോളത്തിൽ സൂര്യരശ്മികൾ പതിഞ്ഞ് തുടങ്ങിയ സമയത്താണ് ബോയിംഗ് വിമാനം ലാൻഡ് ചെയ്തത്. 3,000 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള “ബ്ലൂ ഐസ് റൺവേ”യിലാണ് വിമാനം ലാൻഡിംഗ് നടത്തിയത്. അന്റാർട്ടിക്കയിലെ തണുത്തുറഞ്ഞ മഞ്ഞിൽ നിന്നും മഞ്ഞുപാളികളിൽ നിന്ന് തുരന്നെടുത്ത് നിർമ്മിച്ചതാണ് ബ്ലൂ ഐസ് റൺവേ.
സുപ്രധാന നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. നോർവീജിയൻ പ്ലാർ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ ഉൾപ്പെടെ 45 യാത്രക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. നവംബർ 13-നാണ് വിമാനം ഓസ്ലോയിൽ നിന്ന് പുറപ്പെട്ടത്. ദക്ഷിണാഫ്രിക്കയിൽ പിറ്റ് സ്റ്റോപ്പ് ചെയ്തതിന് ശേഷമായിരുന്നു യാത്ര.