ന്യൂഡൽഹി : പാറിപ്പറക്കുന്ന ദേശീയ പതാക , തിരക്കേറിയ കടകളും,റോഡും . നിരത്തിൽ സ്വാതന്ത്ര്യത്തോടെ വിഹരിക്കുന്ന പ്രദേശവാസികളും , വിനോദസഞ്ചാരികളും . ജമ്മു കശ്മീരിലെ ലാൽ ചൗക്കിന്റെ അത്യാപൂർവ്വ കാഴ്‌ച്ചയാണിത് . ഇന്ത്യയിലെ മുസ്ലീം സമൂഹം ഭാഗ്യം ചെയ്തവരാണെന്ന ജെഎൻയു പൂർവ്വ വിദ്യാർത്ഥിനിയായ ഷെഹ്‌ല റാഷിദിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ലാൽ ചൗക്കിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് .
ലാൽ ചൗക്കിനെ കുറിച്ച് അറിയാത്തവർക്കായി അതിന്റെ കഥകളും തദ്ദേശവാസികൾ പറഞ്ഞ് നൽകുന്നുണ്ട് . കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലാൽ ചൗക്കിൽ പോകാൻ വളരെ ബുദ്ധിമുട്ടായിരുന്നു. എപ്പോൾ വെടിവയ്പ്പ് നടക്കുമെന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെ ഇരുപത്തിനാല് മണിക്കൂറും ത്രിവർണ്ണ പതാക പാറുകയാണ് സമാധാനത്തിന്റെ പ്രതീകമായി . ഇവിടെ മുൻപ് ഇന്ത്യൻ ദേശീയ പതാക ഉയർത്താൻ പോലും വെല്ലുവിളി ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ മാറിയിരിക്കുന്നു. ഭൂമിയിലെ സ്വർഗം വീണ്ടും തിളങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷെഹ്‌ല റാഷിദ് പ്രശംസിച്ചവരിൽ ആശ്ചര്യപ്പെടുന്നവർക്ക് ഇന്നത്തെ ലാൽ ചൗക്കിന്റെ ഈ ദൃശ്യങ്ങൾ മാത്രം മതിയാകും യാഥർഥ്യം മനസിലാക്കാൻ . ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ് ഒരു കാലത്ത് നരേന്ദ്ര മോദിയുടെ കടുത്ത വിരോധിയായിരുന്നു, എന്നാൽ കശ്മീരിലെ മാറിയ സാഹചര്യങ്ങൾ കാരണം അവർക്ക് മനംമാറ്റമുണ്ടായി
ഇന്ന് ശ്രീനഗറിലെ ദാൽ തടാകം, ലാൽ ചൗക്ക്, ഷാലിമാർ ബാഗ് തുടങ്ങിയ സ്ഥലങ്ങളിൽ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ്. കടകളിൽ കച്ചവടം നടക്കുന്നുണ്ട്. ശ്രീനഗറിൽ നിന്ന് പഹൽഗാമിലേക്കുള്ള വഴിയിൽ 4 വരിയും 6 വരി പാതകളും വികസനത്തിന്റെ പുതിയ കഥ എഴുതുകയാണ്. ഓരോ കിലോമീറ്ററിലും റോഡിലൂടെ നടക്കുന്ന ഏക സൈനികൻ കശ്മീരിലെ സമാധാനത്തിന്റെ ചിത്രം കാണിക്കുന്നു.
ഒരു ഇന്ത്യൻ സുരക്ഷാ സൈനികന് ഒറ്റയ്‌ക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ചിന്തിക്കേണ്ടതാണ്. കാശ്മീരിൽ സമാധാനം നിലനിൽക്കുന്നുണ്ടെന്നാണ് ഇതിനർത്ഥം. കശ്മീരിലെ സമാധാനത്തിന്റെ സാക്ഷ്യം വർധിച്ചുവരുന്ന വിനോദസഞ്ചാരികളുടെ എണ്ണവും ഭീകരാക്രമണങ്ങളുടെ എണ്ണത്തിൽ കുറഞ്ഞുവരുന്നതുമാണ്. സർക്കാർ കണക്കുകൾ പ്രകാരം 2022ൽ 1.88 കോടി വിനോദസഞ്ചാരികളാണ് ജമ്മു കശ്മീരിലെത്തിയതെങ്കിൽ 2023ൽ 1 കോടി 27 ലക്ഷം വിനോദസഞ്ചാരികളാണ് ജമ്മു കശ്മീരിലെത്തിയത് .















