കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ ലൈറ്റ്-ഹെവി വെഹിക്കിൾ ഡ്രൈവർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. 18 ഒഴിവുകളാണ് ഉള്ളത്. വനിതകൾക്ക് ഉൾപ്പെടെ അപേക്ഷിക്കാവുന്നതാണ്.
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, ഒഴിവുകൾ 9 (ജനറൽ 5, ഒബിസി 2, എസ്സി 1, ഇഡബ്ല്യുഎസ് 1, വിമുക്തഭടന്മാർ 1),
യോഗ്യത:
എസ്എസ്എൽസി/തത്തുല്യം, പ്രാബല്യത്തിലുള്ള ലൈറ്റ് വെഹിക്കിൾ ഡ്രൈംവിംഗ്
ലൈസൻസുണ്ടാകണം. മൂന്നുവർഷത്തെ ഡ്രൈംവിംഗ് എക്സ്പീരിയൻസ് (ഇതിൽ മൂന്ന് വർഷം ഹെവി വെഹിക്കിൾ ഡ്രൈവർ)
19,900-63200 രൂപ വരെയാണ് ശമ്പളം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം (പരസ്യ നമ്പർ വിഎസ്എസ്സി-328) www.vssc.gov.in ൽ ലഭിക്കും. അപേക്ഷ ഓൺലൈനായി നവംബർ 27-ന് വൈകിട്ട് 5-വരെ സമർപ്പിക്കാം. ഇതിനുള്ള നിർദ്ദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.















