ഭാരതത്തിന്റെ തിലകക്കുറിയായി ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ ഝാൻസിറാണി ലക്ഷ്മീ ബായിയുടെ 195-ാം ജന്മദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതീയ സ്ത്രീകളുടെ ശൗര്യത്തിന് ഉദാഹരണമാണ് ഝാൻസി റാണിയെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതീയ സ്ത്രീകളുടെ ധീരതയുടെ പ്രതീകമാണ് റാണി ലക്ഷ്മീബായ്. വിദേശ അധിനിവേശത്തിനെതിരെ പോരാടിയ ഝാൻസി റാണിയുടെ ശൗര്യവും ത്യാഗവും തലമുറകൾക്കിപ്പുറവും വാഴ്‌ത്തപ്പെടും. രാജ്യത്തെ പൗരന്മാർക്ക് അത് എപ്പോഴും പ്രചോദനമായി തുടരുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
1857-58 കാലഘട്ടത്തിൽ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ സുപ്രധാന പങ്ക് വഹിച്ച സ്ത്രീയായിരുന്നു ഝാൻസി റാണി എന്നറിയപ്പെടുന്ന ലക്ഷ്മീബായ്. 1828 നവംബർ 19-ന് വാരാണാസിലാണ് വീരംഗന മണികർണിക എന്ന ലക്ഷ്മീബായി ജനിക്കുന്നത്. സ്വാതന്ത്ര്യത്തിനായി പെരുതുന്നതിനിടെ 1858-ൽ ഗ്വാളിയോറിന് സമീപം കോട്ട-കി-സെരായ് എന്നറിയപ്പെടുന്ന സ്ഥലത്ത് വച്ച് ബ്രിട്ടീഷ് ഭരണാധികാരികളോട് പെരുതുന്നതിനിടെയാണ് റാണി ലക്ഷ്മീബായ് മരണപ്പെട്ടത്.