അഹമ്മദാബാദ്: ടോസിലെ നിര്‍ഭാഗ്യം ബാറ്റിംഗില്‍ പടികടത്തുമെന്ന് പ്രഖ്യാപിച്ച് ആക്രമണത്തിന് തുടക്കമിട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. മൂന്ന് ഫോറും രണ്ടു സിക്സുമായി നായകൻ തന്നെയാണ് മുന്നിൽ നിന്ന് നയിക്കുന്നത്. മൂന്നാം ഓവറില്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഗില്‍ പുറത്താകലിന്റെ വക്കോളമെത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു.
എഡ്‌ജെടുത്ത പന്ത് സ്ലിപ്പില്‍ കൈപിടിയിലൊതുക്കാന്‍ ഫീള്‍ഡര്‍മാര്‍ക്ക് കഴിഞ്ഞില്ല. തൊട്ടുപിന്നാലെ നായകന്‍ രോഹിത് ശര്‍മ്മയും ഒരു പുറത്താകല്‍ അതിജീവിച്ചു. സ്‌ക്വയര്‍ ലെഗില്‍ ഉയര്‍ത്തിയടിച്ച പന്ത് ഹെഡിന് അടുത്ത് പിച്ച് ചെയ്യുകയായിരുന്നു. തൊട്ടു പിന്നാലെ ഹേസില്‍വുഡിനെ സിക്‌സും ഫോറും പറത്തി രോഹിത് ശര്‍മ്മ ഇന്ത്യയുടെ സമ്മര്‍ദ്ദം അല്പം കുറച്ചു.
എന്നാല്‍ ഗില്ലിന് അധികനേരം ക്രീസില്‍ പിടിച്ച് നില്‍ക്കാനായില്ല. സ്റ്റാര്‍ക്കിന്റെ പന്തില്‍ നാലു റണ്‍സുമായി താരം മിഡ് ഓണില്‍ ക്യാച്ച് നല്‍കി കളം വിട്ടു.അഞ്ചോവറില്‍ 37/1 എന്ന നിലയിലാണ് ഇന്ത്യ. 31 റണ്‍സെടുത്ത രോഹിത്തിനൊപ്പം ക്രീസില്‍ വിരാടും ചേര്‍ന്നു
സ്കോർ 132/2
കോലിക്ക് ഫൈനലിലെ ആദ്യ അർദ്ധ ശതകം
രോഹിത് പുറത്ത് 47 (31)
സ്കോർ 9.4 76/2
ശ്രേയസ് പുറത്ത് 4 (3)
സ്കോർ 10.2 81/3
സ്കോർ 13.3 92/3