ഉപയോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമാകും വിധത്തിലുള്ള സേവനമൊരുക്കി എച്ച്ഡിഎഫ്‌സി ബാങ്ക്. വേഗമേറിയതും കടലാസ് രഹിതവുമായ ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിന് വേണ്ടി ഡിജിറ്റൽ ബാങ്ക് പ്ലാറ്റ്‌ഫോമായ എക്‌സ്പ്രസ് വേ ആരംഭിച്ചു. ഇതിലൂടെ വ്യക്തിഗത വായ്പകൾ, ബിസിനസ് ലോണുകൾ, കാർ ലോണുകൾ, ഭവനവായ്പകൾ, കാർഡുകളിലെ വായ്പകൾ, ക്രെഡിറ്റ് കാർഡ്, സേവിംഗ്‌സ് അക്കൗണ്ട് എന്നീ സേവനങ്ങൾ ലഭ്യമാകും.
മറ്റ് ഡിജിറ്റൽ സേവനങ്ങളിൽ നെറ്റ്ബാങ്കിംഗ്, പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ അപ്‌ഡേറ്റുകളും ആധാർ മുഖേനയുള്ള വിലാസം മാറ്റലും ഉൾപ്പെടുത്തിയിട്ടുണ്ട്. എക്‌സ്പ്രസ് വേയിലൂടെ എച്ച്ഡിഎഫ്‌സി ഉപയോക്താക്കൾക്ക് നോമിനികളുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും ചെക്ക്ബുക്കുകൾ അഭ്യർത്ഥിക്കാനും വിവിധ ഓപ്ഷനുകൾ കാണാനും സാധിക്കും.
നിലവിലുള്ള എച്ച്ഡിഎഫ്‌സി ബാങ്ക് ഉപയോക്താവിന് ലോണുകൾ, കാർഡുകൾ, അക്കൗണ്ടുകൾ എന്നിങ്ങനെയുള്ള എല്ലാ ബാങ്കിംഗ് ഓഫറുകളും ഒറ്റ സ്‌ക്രീനിൽ ലഭിക്കുന്നതായിരിക്കും. കൂടാതെ ഉപയോക്താക്കൾക്ക് ഈ പ്ലാറ്റ്‌ഫോമിലൂടെ 40 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകൾക്ക് പേപ്പർവർക്കില്ലാതെ അപേക്ഷിക്കാവുന്നതാണ്.