അഹമ്മദാബാദ്: കലാശ പോരിൽ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഓസ്ട്രേലിയക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ. അഞ്ചോവറിനിടെ വാർണറെയും മാർഷിനെയുമാണ് മടക്കിയത്. ഇരുവരും ഓസ്ട്രേലിയക്ക് മികച്ച തുടക്കം നൽകി നിൽക്കെയാണ് ഇന്ത്യൻ പേസർമാരുടെ തിരിച്ചടി. ആദ്യ ഓവറിൽ ബുമ്ര 15 റൺസാണ് വഴങ്ങിയത്.
തൊട്ടടുത്ത ഓവറില്‍ ഷമിയാണ് ഇന്ത്യക്കായി ആദ്യ വെടി പൊട്ടിച്ചത്. ഏഴു റണ്‍സെടുത്ത വാര്‍ണറെ ഷമി സ്ലപ്പില്‍ കോലിയുടെ കൈയിലെത്തിച്ചു. ഒരു സിസ്‌കും ബൗണ്ടറിയും പറത്തി ഫോമിന്റെ മിന്നലാട്ടം കാട്ടിയ മാര്‍ഷിനെ ബുമ്രയും കൂടാരം കയറ്റുകയായിരുന്നു.15 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
നാലു റൺസുമായി നിന്ന സ്മിത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ബുമ്ര വീണ്ടും ആതിഥേയരെ ഞെട്ടിച്ചു. 9 റണ്‍സുമായി ട്രാവിസ് ഹെഡും ലംബുഷെയ്‌നുമാണ് ക്രീസില്‍.ഏഴോവറിൽ 47/3 എന്ന നിലയിലാണ് ഓസ്ട്രേലിയ.