ന്യൂഡൽഹി : വിജയം കിരീടം ഓസ്ട്രേലിയ സ്വന്തമാക്കിയെങ്കിലും രാജ്യത്തിന് അഭിമാനമായ ടീം ഇന്ത്യയ്‌ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . ലോകകപ്പിലൂട നീളം ടീം കാഴ്‌ച്ച വച്ച പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു.
‘ പ്രിയ ടീം ഇന്ത്യ, ലോകകപ്പിലൂടെയുള്ള നിങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും ശ്രദ്ധേയമായിരുന്നു. നിങ്ങൾ വലിയ ആവേശത്തോടെ കളിക്കുകയും രാജ്യത്തിന് വലിയ അഭിമാനം നൽകുകയും ചെയ്തു. ഇന്നും എന്നും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ‘ – നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
ഒപ്പം ഓസ്ട്രേലിയൻ ടീമിനും അദ്ദേഹം വിജയാശംസകൾ അറിയിച്ചു . ‘ ഗംഭീരമായ ലോകകപ്പ് വിജയത്തിന് ഓസ്‌ട്രേലിയയ്‌ക്ക് അഭിനന്ദനങ്ങൾ! മികച്ച വിജയത്തിൽ കലാശിച്ച ടൂർണമെന്റിലൂടെ പ്രശംസനീയമായ പ്രകടനമായിരുന്നു അവരുടേത്. ഇന്നത്തെ ശ്രദ്ധേയമായ ഗെയിമിന് ട്രാവിസ് ഹെഡിന് അഭിനന്ദനങ്ങൾ.‘ മോദി കുറിച്ചു