ഇന്ത്യയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആറാം ലോക കിരീടത്തില്‍ ഓസ്‌ട്രേലിയ മുത്തമിട്ടത്. പത്തു മത്സരം പരാജയമറിയാതെ എത്തിയ ഇന്ത്യ കലാശപോരില്‍ ഓസ്‌ട്രേലിയയോട് മുട്ടുമടക്കുകയായിരുന്നു. ട്രാവിസ് ഹെഡിന്റെ ഉജ്ജ്വല സെഞ്ച്വറിയാണ് ഇന്ത്യയില്‍ നിന്ന് വിജയം തട്ടിപ്പറിച്ചത്.
അതേസമയം ലോകകപ്പ് ഫൈനലിന് പിന്നാലെ പ്രതികരണവുമായി പാകിസ്താന്‍ മുന്‍നായകന്‍ ബാബര്‍ അസം രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം പ്രതികരണം അറിയിച്ചത്.’അഭിനന്ദനങ്ങള്‍ ഓസ്‌ട്രേലിയ, ഫൈനലില്‍ എന്തൊരു ഗംഭീര പ്രകടനമായിരുന്നു’ – ബാബര്‍ കുറിച്ചു.
ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇന്ത്യക്ക് 240 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അതേസമയം ഗ്രൂപ്പ് ഘട്ടം കടക്കാതെയാണ് പാകിസ്താന്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന്. ഇതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ബാബര്‍ നായകസ്ഥാനവും ഒഴിഞ്ഞത്.