രോഹിത് ശര്‍മ്മ നയിച്ച ഇന്ത്യന്‍ ടീമിനെ ഫൈനലില്‍ വീഴ്‌ത്തിയാണ് ഓസ്‌ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കിയത്. സമ്മാനദാനത്തിന് പിന്നാലെ വലിയ ആഘോഷമാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്. ആറു വിക്കറ്റിനായിരുന്നു ഓസീസിന്റെ വിജയം. ട്രാവിസ് ഹെഡും ബൗളര്‍മാരുമായിരുന്നു വിജയ ശില്പികള്‍.
അതേസമയം ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഡ്രെസിംഗ് റൂമിലെ ഒരു ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ഒരു ഓസ്‌ട്രേലിയന്‍ താരം രൂക്ഷ വിമര്‍ശനത്തിന് വിധേയമാവുകയാണ്. താരത്തിന്റെ പ്രവൃത്തിയാണ് താരത്തെ അതിന് പാത്രമാക്കിയത്. ആഘോഷങ്ങള്‍ക്കിടെ പാതികുടിച്ച ബിയറുമായി ലോക കിരീടത്തിന് മുകളിലേക്ക് കാലുകള്‍ കയറ്റിവച്ച് വിശ്രമിക്കുന്ന മിച്ചല്‍ മാര്‍ഷിന്റെ ചിത്രമാണ് പുറത്തുവന്നത്.
ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. മാര്‍ഷിന് ഇത്ര ധാര്‍ഷ്ട്യം പാടില്ലെന്നും വിശ്വകിരീടത്തോട് അനാദരവ് പ്രകടിപ്പിച്ച താരം മാപ്പുപറയണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ താരമോ ക്രിക്കറ്റ് ഓസ്‌ട്രേലിയയോ നായകന്‍ കമ്മിന്‍സോ ഇതില്‍ പ്രതികരണം നടത്തിയിട്ടില്ല.
Australian Cricketer Mitchell Marsh sits with his feet on the top of the #WorldCup trophy…#Worldcupfinal2023 pic.twitter.com/cevfYEqudI
— Bollywood Spy (@BollySpy) November 20, 2023
“>
Mitchell Marsh with the World Cup. pic.twitter.com/n2oViCDgna
— Mufaddal Vohra (@mufaddal_vohra) November 20, 2023
“>