തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ ഗുണ്ടാത്തലവൻ മരട് അനീഷിനെ വധിക്കാൻ ശ്രമം. സഹ തടവുകാരനായ അമ്പായത്തോട് അഷറഫ് ഹുസൈനാണ് അനീഷിനെ ആക്രമിച്ചത്. ബ്ലേഡ് ഉപയോഗിച്ച് തലയിലും ദേഹത്തും മാരകമായി മുറിവേൽപ്പിച്ചു. ആക്രമണം തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥൻ ബിനോയിയ്‌ക്കും മർദ്ദനമേറ്റതായി ജയിൽ അധികൃതർ പറഞ്ഞു.
മർദ്ദനത്തിൽ പരിക്കേറ്റ അനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.















