ചെന്നൈ : ആർ എസ് എസ് പഥസഞ്ചലനത്തിൽ പങ്കെടുക്കാൻ എത്തിയ ബിജെപി ന്യൂനപക്ഷ വിഭാഗം ദേശീയ സെക്രട്ടറി, സയ്യിദ് ഇബ്രാഹിമിനെ പോലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞ ദിവസമാണ് തമിഴ് നാട്ടിലെ 55 ഇടങ്ങളിൽ പഥസഞ്ചലനം നടന്നത് . സ്റ്റാലിൻ സർക്കാർ പഥസഞ്ചലനത്തിന് അനുമതി നിഷേധിച്ചെങ്കിലും മദ്രാസ് ഹൈക്കോടതി അനുമതി നൽകുകയായിരുന്നു . തുടർന്നാണ് കഴിഞ്ഞ ദിവസം ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത പഥസഞ്ചലനം നടന്നത് .
തിരുച്ചിയിലെ വോറൈപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നാച്ചിയാർകോവിലിൽ നിന്ന് റൂട്ട് മാർച്ച് ആരംഭിച്ചപ്പോൾ തന്നെ പങ്കെടുക്കാൻ എത്തിയവരെ പോലീസ് തടഞ്ഞു . തുടർന്ന് വിഷയത്തിൽ ഇടപെട്ട സയ്യിദ് ഇബ്രാഹിമിനെയും മറ്റ് ഏഴ് പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .
തങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാണ് അറസ്റ്റ് ചെയ്യുന്നതെന്നും , ആർ എസ് എസിൽ പ്രവർത്തിക്കുന്നത് തെറ്റാണോയെന്നും, ദേശഭക്തി കാട്ടുന്നത് തെറ്റാണോയെന്നും അറസ്റ്റിലായവർ ചോദിക്കുന്നുണ്ടായിരുന്നു . പോലീസ് വാനിൽ വച്ചും ഇവർ വന്ദേമാതരവും , ഭാരത് മാതാ കീ ജയും മുഴക്കുന്നുണ്ടായിരുന്നു. സംഘപ്രവർത്തകർക്ക് പുഷ്പവർഷം അർപ്പിക്കാനെത്തിയവരെയും പോലീസ് തടഞ്ഞ് മടക്കി അയച്ചു .















