കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ ദേശാഭിമാനിക്കും പങ്കുള്ളതായി ഇഡി റിപ്പോർട്ട്. സിപിഎം മുഖപത്രമായ ദേശാഭിമാനിക്കും പണം നൽകിയതായാണ് ഇഡിയുടെ പുതിയ വെളിപ്പെടുത്തൽ. കരുവന്നൂർ കേസിൽ ഉന്നതരിലേക്ക് അന്വേഷണം ആരംഭിച്ചെന്ന ഇഡിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സിപിഎം മുഖപത്രമായ മാദ്ധ്യമ സ്ഥാപനത്തിന്റെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുന്നത്.
അതേസമയം പി സതീഷ്കുമാറിൽ നിന്ന് പണം കൈപ്പറ്റിയതിൽ ദേശാഭിമാനി പബ്ലിക്കേഷൻസും ഉണ്ടെന്നാണ് ഇഡിയുടെ വെളിപ്പെടുത്തൽ. ദേശാഭിമാനി പണം വാങ്ങിയത് 2015-2016 കാലത്താണെന്നും രണ്ട് തവണയായി 36 ലക്ഷം കൈപ്പറ്റിയെന്നും ഇഡി വ്യക്തമാക്കി. 18 ലക്ഷം വീതം ദേശാഭിമാനി പബ്ലിക്കേഷൻസിന് നൽകി. ഈ സാമ്പത്തിക ഇടപാടിന് തെളിവുകളുണ്ടെന്നാണ് ഇഡി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ ഉടൻ ഉണ്ടാകുമെന്നാണ് വിവരം.