പാകിസ്താന്‍ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെ സ്വകാര്യ അശ്ലീല സോഷ്യല്‍ മീഡിയ ചാറ്റുകള്‍ ലീക്കായി. നവംബര്‍ 25ന് ഇമാമിന്റെ വിവാഹം നടക്കാനിരിക്കെയാണ് ചാറ്റുകള്‍ പുറത്തെത്തിയത്. യുവതിയാണ് ചാറ്റുകള്‍ പുറത്തുവിട്ടതെന്നാണ് സൂചന.
ഇടം കൈയ്യന്‍ ബാറ്ററുടെ വിവാഹം നോര്‍വീജിയന്‍ യുവതിയുമായാണ് ഉറപ്പിച്ചിരിക്കുന്നത്. 27-കാരന്റെ നിക്കാഹ് ആഘോഷങ്ങള്‍ ശനിയാഴ്ചയും റിസപ്ഷന്‍ തൊട്ടടുത്ത ദിവസവുമാണ് നിശ്ചയിച്ചിരിക്കുന്നത്.
പാകിസ്താന്റെ ലോകകപ്പ് സ്‌ക്വാഡില്‍ അംഗമായിരുന്ന ഇമാം നിറം മങ്ങിയ പ്രകടനമായിരുന്നു പുറത്തെടുത്തത്. കഴിഞ്ഞ ലോകകപ്പ് സമയത്തും ഇമാമിന്റെ സ്വകാര്യ ചാറ്റുകള്‍ പുറത്തുവന്നിരുന്നു.
വാട്‌സ് ആപ്പിലെ അശ്ലീല ചാറ്റുകള്‍ നാലു യുവതികളാണ് പുറത്തുവിട്ടത്. താരം നിരവധി യുവതികളുമായി ഡേറ്റിംഗിലായിരുന്നു എന്നാണ് വിവരം. പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് ഇമാമിന്റെ അമ്മാവനാണ്.