ന്യൂഡൽഹി : ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും എൻ സി ഇ ആർ ടി സിലബസിൽ ഉൾപ്പെടുത്തും . സ്കൂൾ ചരിത്ര സിലബസിൽ ഇന്ത്യയുടെ ക്ലാസിക്കൽ കാലഘട്ടം എന്ന വിഭാഗത്തിലാണ് ഇവ ഉൾപ്പെടുത്തുക . എൻസിഇആർടിയുടെ ഉന്നതതല പാനൽ സോഷ്യൽ സയൻസ് കമ്മിറ്റിയാണ് ഇക്കാര്യം ശുപാർശ ചെയ്തത്.
പ്രൊഫ. സ്‌കൂളിലെ എല്ലാ ക്ലാസുകളിലും ചുവരിൽ ഭരണഘടനയുടെ ആമുഖം എഴുതണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്. സ്കൂളുകളിൽ ഇന്ത്യൻ നോളജ് സിസ്റ്റം തയ്യാറാക്കണമെന്നും സമിതി നിർദേശിക്കുന്നു. വേദങ്ങളും ആയുർവേദവും പുസ്തകങ്ങളിൽ ഉൾപ്പെടുത്തണം. പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് എഴുതണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
എൻസിഇആർടിയുടെ പുതിയ പാഠപുസ്തകം നിർമിക്കാൻ ഈ നിർദേശങ്ങൾ സഹായകമാകും. പുതിയ രീതിയിൽ സിലബസ് വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ് .
ചരിത്രത്തെ നാലായി വിഭജിച്ചാകും സിലബസിൽ ഉൾപ്പെടുത്തുക. ക്ലാസിക്കൽ കാലഘട്ടം, മധ്യകാലഘട്ടം, ബ്രിട്ടീഷ് കാലഘട്ടം, ആധുനിക ഇന്ത്യ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് ചരിത്രം പഠിപ്പിക്കുന്നത്. ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ക്ലാസിക്കൽ കാലഘട്ടത്തിൽ പഠിപ്പിക്കും . ശ്രീരാമൻ ആരാണെന്നും അദ്ദേഹത്തിന്റെ അവതാര ഉദ്ദേശ്യം എന്താണെന്നും വിദ്യാർത്ഥികൾ അറിയണമെന്നും സമിതി പറയുന്നു
പൗരാണിക ചരിത്രം സിലബസിൽ നിന്ന് ഒഴിവാക്കി ക്ലാസിക്കൽ ചരിത്രവും ഹിന്ദു രാജാക്കന്മാരുടെ വിജയകഥകളും ഉൾപ്പെടുത്താൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട് . പുതിയ പാഠപുസ്തകത്തിൽ ഒന്നോ രണ്ടോ എന്നതിന് പകരം ഇന്ത്യ ഭരിച്ച എല്ലാ രാജവംശങ്ങളെയും പരാമർശിക്കണം.
സുഭാഷ് ചന്ദ്രബോസിനെപ്പോലുള്ള നായകന്മാരെയും കുറിച്ചുള്ള വിവരങ്ങൾ പുസ്തകത്തിലുണ്ടാകും. ഇന്ത്യൻ ഹീറോകളെയും സമരത്തെയും കുറിച്ച് വിദ്യാർത്ഥികൾ അറിയണം. ഇത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും . ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും 1757-ലെ പ്ലാസി യുദ്ധത്തിനും ശേഷമാണ് ഇന്ത്യ എന്ന പേര് സാധാരണയായി ഉപയോഗിക്കാൻ തുടങ്ങിയത്. ഇത്തരമൊരു സാഹചര്യത്തിൽ ഭാരതം എന്ന പേര് മാത്രമേ ഉപയോഗിക്കാവൂ എന്നും സമിതി പറയുന്നു.