ഗിന്നസ് റെക്കോഡിൽ കേറുക ഏതൊരാളുടെയും സ്വപ്നമാണ്. എന്തെങ്കിലും സവിശേഷമായ പ്രത്യേകത ഉണ്ടെങ്കിലെ ഇതിൽ ഇടം നേടാൻ സാധിക്കു. അത്തരം ഒരാളാണ് കൽപന ബാലൻ. പല്ലിന്റെ എണ്ണകൂടുതൽകൊണ്ട് ഗ്വിന്നസ് വേൾഡ് റെക്കോഡ് കിരീടം ചൂടിയിരിക്കുകയാണ് ഈ 26 കാരി. കൽപനക്ക് 38 പല്ലുകളാണുള്ളത്. ജീവിച്ചിരിക്കുന്ന സ്ത്രീകളിൽ ഏറ്റവും കൂടുതൽ പല്ലുകളുള്ളത് കൽപനക്കാണ്. താടിയെല്ലിന്റെ താഴെ ഭാഗത്ത് നാല് പല്ലുകളാണ് കൽപനക്ക് അധികമുള്ളത്. മുകൾഭാഗത്ത് രണ്ടും. തമിഴ്നാട് താഞ്ചാവൂർ സ്വദേശിനിയാണ് ഇവർ.
യൗവനത്തിലെത്തിയതിന് ശേഷമാണ് കൽപനയുടെ വായയിൽ പല്ലുകൾ കൂടുതലായി മുളക്കാൻതുടങ്ങിയത്. എന്നാൽ ആദ്യമൊന്നും അത്ര കാര്യമാക്കിയിരുന്നില്ല. ഒരിക്കൽ കൽപനയുടെ അച്ഛനമ്മമാർ വായ പരിശോധിച്ചപ്പോഴാണ് ഒരുസെറ്റ് അധികം പല്ല് വായയിൽ കണ്ടത്. പുതിയ പല്ലുകൾ കാരണം ഭക്ഷണം കഴിക്കുന്നതിന് അല്പം ബുദ്ധിമുട്ടൊഴിച്ചാൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. എങ്കിലും അധികമുള്ള പല്ലുകൾ കളയാനുള്ള ശ്രമം തുടങ്ങി. പല്ല് എടുത്ത് മാറ്റാൻ എടുത്തുമാറ്റാൻ ബുദ്ധിമുട്ടുണ്ടന്നും നന്നായി വളരുന്നത് വരെ കാത്തിരിക്കാനായിരുന്നു ഡെന്റിസ്റ്റിന്റെ ഉപദേശം.
ലോക റെക്കോഡ് സ്വന്തമാക്കിയതോടെ അന്നത്തെ ബുദ്ധിമുട്ടെല്ലാം കൽപന മറന്നു. ഇപ്പോൾ താൻ ഹാപ്പിയാണെന്നാണ് തന്റെ കൽപന പറയുന്നു. പുരുഷൻമാരിൽ ഏറ്റവും കൂടുതൽ പല്ലുകളുള്ളത് കാനഡയിലെ ഇവാനോ മെല്ലോണിനാണ്. 41 പല്ലുകളാണ് ഇദ്ദേഹത്തിനുള്ളത്. വായയിൽ അമിതമായി പല്ലു വളരുന്നതിനെ ഹൈപ്പർഡോണ്ടിയ അല്ലെങ്കിൽ പോളിഡോണ്ടിയ എന്നാണ് വൈദ്യശാസ്ത്ര വിദഗ്ധർ പറയുന്നത്. ഇതിന്റെ കാരണം ഇതുവരെ കണ്ടെത്താൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല.