ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷദിന്റെ ദേശീയ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡൽഹി അംബേദ്കർ സർവകലാശാല, ജവഹർലാൽ നെഹ്റു സർവകലാശാല, ദില്ലി സർവകലാശാല എന്നിവിടങ്ങളിൽ 69-ാം ദേശീയ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം വിപുലമായ രീതിയിൽ നടന്നു.
ഡിസംബർ 7 മുതൽ 10 വരെ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ നഗരിയിൽ നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളും പങ്കെടുക്കും. സമകാലിക സാമൂഹിക പാരിസ്ഥിതിക വിദ്യാഭ്യാസ വിഷയങ്ങളിൽ പ്രമുഖരായ അദ്ധ്യാപകരും വിദ്യാർഥികളും ചർച്ചകൾ നടത്തി പ്രമേയങ്ങൾ അവതരിപ്പിക്കും. എബിവിപി യുടെ 75-ാം വാർഷികത്തിൽ നടക്കുന്ന ദേശീയ സമ്മേളനത്തിനായി രാജ്യതലസ്ഥാനത്ത് ദ്രുതഗതിയിലാണ് മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നത്.