പാക് താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ചില പാക് താരങ്ങൾക്ക് താൻ മികച്ച രീതിയിൽ ബോൾ ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ല. അവർ അതിൽ അസ്വസ്ഥരാണ്. മികച്ച താരങ്ങൾ തങ്ങളാണെന്നുള്ള ധാരണ അവർക്കുള്ളതിനാലാണ് തന്റെ പ്രകടനം കാണുമ്പോൾ അവർക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതെന്നും ഷമി തുറന്നടിച്ചു. പൂമയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഷമിയുടെ വിമർശനം.
മറ്റുള്ളവരുടെ പ്രകടനത്തിൽ സന്തോഷം കണ്ടെത്താനാകുമ്പോഴാണ് ഒരാൾ കൂടുതൽ മികച്ച ക്രിക്കറ്ററാകുന്നത് എന്ന അഭിപ്രായമാണ് തനിക്കുള്ളത്. പാക് താരങ്ങളുടെ ധാരണ അവരാണ് മികച്ച ക്രിക്കറ്റർമാർ എന്നാണ്. അതാണ് തന്റെ മികച്ച പ്രകടനം അവരെ കൂടുതൽ അസ്വസ്ഥരാക്കുന്നത്. ആവശ്യമില്ലാതെ വിവാദമുണ്ടാക്കാനായി പരാമർശങ്ങൾ നടത്തുന്നത്. താൻ നന്നായി കളിക്കുന്നത് അവർക്ക് ദഹിക്കുന്നില്ല. ഷമി പറഞ്ഞു.
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ ബോളർ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ഷമിയായിരുന്നു. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ പരിക്ക് കാരണം ടൂർണമെന്റിൽ നിന്നും പുറത്തായതോടെയാണ് ഷമിക്ക് അവസാന 11 ൽ അവസരം ലഭിച്ചത്. കേവലം 7 മത്സരങ്ങളിൽ നിന്നും 24 വിക്കറ്റുകൾ വീഴ്‌ത്തിയാണ് ഷമി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബോളറായത്.